ശ്രീകണ്ഠാപുരം വാർത്തകൾ

ശ്രീകണ്ഠപുരം നഗരസഭയിൽ ജല ബജറ്റ് പ്രകാശനം ചെയ്തു

നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ ശ്രീകണ്ഠപുരം നഗരസഭയിൽ ജല ബജറ്റ് നഗരസഭ അധ്യക്ഷ ഡോ കെ വി ഫിലോമിന ടീച്ചർ പ്രകാശനം ചെയ്തു.

പരസ്യം

ശ്രീകണ്ഠപുരം: നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ ശ്രീകണ്ഠപുരം നഗരസഭയിൽ ജല ബജറ്റ് നഗരസഭ അധ്യക്ഷ ഡോ കെ വി ഫിലോമിന ടീച്ചർ പ്രകാശനം ചെയ്തു. വൈസ് ചെയർമാൻ കെ ശിവദാസൻ അധ്യക്ഷത വഹിച്ചു. നഗരസഭാ സെക്രട്ടറി ടിവി നാരായണൻ സ്വാഗതം പറഞ്ഞ പരിപാടിയിൽ നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻമാരായ കെ സി ജോസഫ് കൊന്നക്കൽ,പി പി ചന്ദ്രാഗദൻ മാസ്റ്റർ, ജോസഫിന വർഗീസ്, വി പി നസീമ, ത്രേസ്യാമ്മ മാത്യു, സിഡിഎസ് ചെയർപേഴ്സൺ എ ഓമന തുടങ്ങിയവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. ഹരിത കേരള മിഷൻ ആർ പി സുകുമാരൻ പി പി ജല ബജറ്റ് വിശദീകരണം നൽകി. നഗരസഭയിലെ വിവിധ പ്രദേശങ്ങളിലെ ജലലഭ്യതയും, ജലദൈർഭല്ല്യവും കണ്ടെത്തി ആവശ്യമായ അളവിൽ ജലത്തെ ക്രമീകരിച്ചു കൊണ്ട് തയ്യാറാക്കിയ ജല രേഖയാണ് ജല ബജറ്റ്. ഇതുവഴി ജലക്ഷാമം രൂക്ഷമാകുന്ന സമയങ്ങളിൽ ജലദൈർഭല്ല്യമുള്ള പ്രദേശങ്ങളിൽ ജലത്തിന്റെ ലഭ്യത ഉറപ്പുവരുത്തുവാൻ സാധിക്കും. വിവിധങ്ങളായ ജലസേചന പദ്ധതികൾക്ക് വേണ്ടി ഈ ജല ബജറ്റ് ഉപയോഗിക്കാവുന്നതാണ്. ജലസേചന വകുപ്പിന്റെ ഹൈഡ്രോളജി വിഭാഗത്തിന്റെ വർഷ മാപ്പിനിയിൽ നിന്നുള്ള മഴ ലഭ്യത വിഭവങ്ങൾ പരിഗണിച്ചുകൊണ്ടാണ് നഗരസഭയിൽ ജല ബജറ്റ് തയ്യാറാക്കിയിരിക്കുന്നത്. നഗരസഭ കൗൺസിലർമാർ, കുടുംബശ്രീ പ്രവർത്തകർ, ഹരിത കർമ്മ സേനാംഗങ്ങൾ, ആസൂത്രണ സമിതി ബോർഡ് അംഗങ്ങൾ തുടങ്ങി നിരവധി ആളുകൾ പങ്കെടുത്തു. ക്ലിൻ സിറ്റി മാനേജർ പി മോഹനൻ ചടങ്ങിന് നന്ദി പറഞ്ഞു.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം