ശ്രീകണ്ഠാപുരം വാർത്തകൾ

സെക്കുലർ ബോധത്തെ തകർക്കാനുള്ള ശ്രമം ചെറുക്കണം: കേരള യുക്തിവാദി സംഘം  

സെക്കുലർ ഇടത് പക്ഷ ആഭിമുഖ്യമുള്ള കേരളത്തിൻ്റെ പൊതുബോധത്തെ തകർത്തെറിഞ്ഞാൽ മാത്രമെ തങ്ങൾക്ക് നിലനിൽപ്പുള്ളൂ എന്ന് ജാതി മത വർഗീയ ശക്തികൾ കൃത്യമായി മനസിലാക്കിയിട്ടുള്ളതിൻ്റെ ഭാഗമായാണ് കുട്ടികളെക്കൊണ്ടു അധ്യാപകരുടെ കാൽ കഴുകിക്കൽ പോലുള്ള പ്രാകൃതാചാരങ്ങൾ തിരിച്ചു കൊണ്ടുവരാനുള്ള മെന്ന്കേരള യുക്തിവാദി സംഘം  

പരസ്യം

പയ്യാവൂർ:  സെക്കുലർ, ഇടത് പക്ഷ ആഭിമുഖ്യമുള്ള കേരളത്തിൻ്റെ പൊതുബോധത്തെ തകർത്തെറിഞ്ഞാൽ മാത്രമെ തങ്ങൾക്ക് നിലനിൽപ്പുള്ളൂ എന്ന് ഇവിടുത്തെ ജാതി മത വർഗീയ ശക്തികൾ കൃത്യമായി മനസിലാക്കിയിട്ടുള്ളതിൻ്റെ ഭാഗമായാണ് കുട്ടികളെക്കൊണ്ടു അധ്യാപകരുടെ കാൽ കഴുകിക്കൽ പോലുള്ള പ്രാകൃതാചാരങ്ങൾ തിരിച്ചു കൊണ്ടുവരാനുള്ള ശ്രമം. കേരളത്തിൻ്റെ പൊതുബോധത്തെ സ്വാധീനിക്കാൻ കഴിയുമോ എന്നാണ് ഉന്നം വെക്കുന്നത്. സൂംബ ഡാൻസിനെതിരെയും, വിദ്യാലയങ്ങളുടെ സമയമാറ്റത്തിന്നെതിരെയും ഹാലിളക്കം നടത്തുന്നതും മറ്റൊരു സ്വാധീന ശ്രമത്തിൻ്റെ ഭാഗമാണ്. അവർണൻ അസ്ത്രവിദ്യ അഭ്യസിച്ചതിൻ്റെ പേരിൽ സ്വന്തം പെരുവിരൽ ഗുരുദക്ഷിണയായി ആവശ്യപ്പെട്ട ദ്രോണരുടെ പാരമ്പര്യം പേറുന്നവരാണ് കുട്ടികളെക്കൊണ്ടു അധ്യാപകൻ്റെ കാൽ കഴുകിപ്പിച്ചത്. അതോടൊപ്പം അവിടത്തെ ബിജെപി നേതാവിൻ്റെ കാലും കഴുകിപ്പിച്ചത് ഏത് സനാതന ധർമത്തിൻ്റെ പേരിലാണ്. ഇത്തരം പ്രാകൃത നടപടികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും പ്രശ്നത്തിൽ ബാലാവകാശ കമ്മീഷൻ ഇടപെടണമെന്നും കേരള യുക്തിവാദി സംഘം കണ്ണൂർ ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. എ.കെ.അശോക് കുമാർ അധ്യക്ഷത വഹിച്ചു. ഗംഗൻ അഴീക്കോട്, എ.കെ.നരേന്ദ്രൻ, ടി.എ.ജോസഫ്, കെ.പി.രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.   🔹 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം