ണ്ണൂർ ജില്ലയിലെ പാലിയേറ്റീവ് കൂട്ടായ്മയായ ‘പിക് ‘ (പാലിയേറ്റീവ് ഇനിഷ്യേറ്റീവ് കണ്ണൂർ) ജില്ലാ പ്രസിഡൻ്റായി റിട്ട.അധ്യാപകൻ കെ.വി.ശശിധരൻ തെരഞ്ഞെടുക്കപ്പെട്ടു
ശ്രീകണ്ഠപുരം : കണ്ണൂർ ജില്ലയിലെ പാലിയേറ്റീവ് കൂട്ടായ്മയായ ‘പിക് ‘ (പാലിയേറ്റീവ് ഇനിഷ്യേറ്റീവ് കണ്ണൂർ) ജില്ലാ പ്രസിഡൻ്റായി റിട്ട.അധ്യാപകൻ കെ.വി.ശശിധരൻ തെരഞ്ഞെടുക്കപ്പെട്ടു. ഇരിക്കൂർ കമാലിയ എയുപി സ്കൂളിൽ ജോലി ചെയ്യുമ്പോൾ ഇന്ത്യൻ പ്രസിഡൻ്റിൽ നിന്ന് മികച്ച അധ്യാപകനുള്ള അവാർഡ് ഏറ്റുവാങ്ങിയ അദ്ദേഹം തൻ്റെ ശിഷ്യർക്കെന്നും ബഹുമാന്യ ഗുരുനാഥനാണ്. ലഹരിയുടെ ഉപയോഗം മൂലമുണ്ടാകുന്ന ദൂഷ്യഫലങ്ങൾ മാജിക് ഷോയിലൂടെയാണ് അദ്ദേഹം വിദ്യാർത്ഥികളെ ബോധ്യപ്പെടുത്തിയിരുന്നത്. ജില്ലയിലുടനീളം വിദ്യാർഥികൾക്കൊപ്പം മുതിർന്നവർക്കും ജീവൻ രക്ഷാപരിശീലനവും നൽകിയിട്ടുണ്ട്. മാത്രമല്ല ജീവകാരുണ്യ പ്രവർത്തനങ്ങളിലും സാമൂഹിക, സാംസ്‌കാരിക രംഗത്തും നിറഞ്ഞു നിൽക്കുന്ന കെ.വി.ശശിധരന് അർഹിക്കുന്ന അംഗീകാരമാണ് ഇപ്പോൾ ലഭിച്ചിരിക്കുന്ന പദവി. നിലവിൽ ചെങ്ങളായി നെല്ലിക്കുന്നിലെ സമരിറ്റൻ സംരംഭങ്ങളുടെ ഭാഗമായ ‘ഒപ്പം’ യൂണിറ്റിൻ്റെ ചെയർമാനുമാണ്. 🔹🔹 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009