വായനാ മാസാചരണത്തിൻ്റെ ഭാഗമായി ശ്രീകണ്ഠപുരം വിവേകാനന്ദ വിദ്യാപീഠം സ്കൂളിൽ സംഘടിപ്പിച്ച വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ പരിപാടിയിൽ നിന്ന്.
ശ്രീകണ്ഠപുരം: ശ്രീകണ്ഠപുരം വിവേകാനന്ദ വിദ്യാപീഠം സ്കൂളിൽ വായനാമാസാചരണത്തിന്റെ ഭാഗമായി ബേപ്പൂർ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം സംഘടിപ്പിച്ചു. റിട്ട.സബ് ഇൻസ്പെക്ടറും സാഹിത്യകാരനുമായ ജോൺസൺ തുടിയൻപ്ലാക്കൽ ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ബിൻസ് മാത്യു ആമുഖ പ്രഭാഷണവും മലയാളം വകുപ്പ് മേധാവി എം.സി.രജനി ബഷീർ കൃതികളുടെ അവലോകനവും നടത്തി. സുരേഷ് കാഞ്ഞിലേരി, തമ്പാൻ വയക്കര എന്നിവർ പ്രസംഗിച്ചു. വിദ്യാർത്ഥികൾ ‘പാത്തുമ്മയുടെ ആട് ‘ എന്ന ബഷീർ കൃതിയുടെ ദൃശ്യാവിഷ്കാരം വേദിയിൽ അവതരിപ്പിച്ചു. ക്വിസ് മൽസര വിജയികൾക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു. ▪️▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009