പൈസക്കരി ദേവമാതാ ആർട്സ് ആൻഡ് സയൻസ് കോളജിലെ ബികോം ലോജിസ്റ്റിക്‌സ് ആദ്യ ബാച്ചിന്റെ കോഴ്‌സ് പൂർത്തിയാകുന്നതിന് മുമ്പേതന്നെ മുഴുവൻ വിദ്യാർഥികൾക്കും ജോലിക്കുള്ള ഓഫർ ലഭിച്ചത് കോളജിന് അഭിമാനനേട്ടമായി.
പയ്യാവൂർ: പൈസക്കരി ദേവമാതാ ആർട്സ് ആൻഡ് സയൻസ് കോളജിലെ ബികോം ലോജിസ്റ്റിക്‌സ് ആദ്യ ബാച്ചിന്റെ കോഴ്‌സ് പൂർത്തിയാകുന്നതിന് മുമ്പേതന്നെ മുഴുവൻ വിദ്യാർഥികൾക്കും ജോലിക്കുള്ള ഓഫർ ലഭിച്ചത് കോളജിന് അഭിമാനനേട്ടമായി. കണ്ണൂർ യൂണിവേഴ്‌സിറ്റിയിൽ ആദ്യമായി 2023 ലാണ് ബികോം ലോജിസ്റ്റിക്സ് കോഴ്‌സ് പൈസക്കരി ദേവമാതാ കോളജിൽ ആരംഭിക്കുന്നത്. കൊച്ചിയിലും മംഗലാപുരത്തും ഗൾഫ് രാജ്യങ്ങളിലുമായി പ്രവർത്തിക്കുന്ന ജാക് വെയ്‌സ് ലോജിസ്റ്റിക്‌സ് എന്ന മൾട്ടി നാഷണൽ കമ്പനിയാണ് ഇൻ്റേൺഷിപ്പിനു ശേഷം ജോലി ഓഫർ ചെയ്തിരിക്കുന്നത്. കഴിഞ്ഞദിവസം കോളജിൽ നടന്ന ലോജിസ്റ്റിക് വർക്ക്ഷോപ്പിനെ തുടർന്ന് കമ്പനിയുടെ ഡയറക്‌ടർ ജോജോ തോമസ് കോളജ് പ്രിൻസിപ്പൽ മുഖേനയാണ് ഓഫർ നൽകിയത്. ഇതിൽകോളജിന് വളരെ സന്തോഷമുണ്ടെന്നും, ഇതേ സമയത്ത് തന്നെ ആരംഭിച്ച മറ്റൊരു ന്യൂജനറേഷൻ കോഴ്സായ ബിബിഎ ഹോസ്‌പിറ്റൽ അഡ്‌മിനിസ്ട്രേഷൻ കോഴ്സിലെയും മുഴുവൻ വിദ്യാർത്ഥികൾക്കും അവരുടെ ഇൻ്റേൺഷിപ്പിനു ശേഷം പ്ലേസ്മെന്റ് ലഭ്യമാക്കുന്നതിനുള്ള ശ്രമത്തിലാണെന്നും കോളജ് പ്രിൻസിപ്പൽ ഡോ.എം.ജെ.മാത്യു അറിയിച്ചു. ആദ്യ ബാച്ചിനു തന്നെ നൂറ് ശതമാനം പ്ലേസ്മെൻ്റ് എന്നത് അപൂർവമാണെന്നും ഈ നേട്ടം കൈവരിച്ച മുഴുവൻ വിദ്യാർഥികളെയും അധ്യാപകരെയും അഭിനന്ദിക്കുന്നതായും കോളജ് മാനേജർ ഫാ.നോബിൾ ഓണംകുളം പറഞ്ഞു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009