ശ്രീകണ്ഠാപുരം വാർത്തകൾ

കെ എസ് എസ് പി എ ഇരിക്കൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കരിദിനാചരണവും പ്രതിഷേധ ധർണയും നടത്തി

അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി പി ചന്ദ്രാംഗദൻ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡണ്ട് ജോസഫ് സഖറിയാസ് അധ്യക്ഷം വഹിച്ചു.

പരസ്യം

ശ്രീകണ്ഠപുരം: കേരളത്തിലെ സർവ്വീസ് പെൻഷൻകാരുടെ പെൻഷൻ പരിഷ്കരണം അട്ടിമറിച്ച ഗവൺമെന്റ് നടപടിയിൽ പ്രതിഷേധിച്ച് കെ എസ് എസ് പി എ ഇരിക്കൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശ്രീകണ്ഠപുരം സബ്ട്രഷറിക്ക് മുമ്പിൽ കരിദിനാചരണവും പ്രതിഷേധ ധർണയും നടത്തി. വനിതകൾ അടക്കം നൂറ് കണക്കിന് പെൻഷൻകാർ പങ്കെടുത്ത പ്രതിഷേധ പ്രകടനവും നടന്നു. കുടിശ്ശികയായ പതിനെട്ട് ശതമാനം ക്ഷാമശ്വാസം അനുവദിക്കുക, മെഡിസെപ്പ് പദ്ധതി കുറ്റമറ്റതാക്കുക തുടങ്ങിയ ആവശ്യങ്ങളും യോഗം ഉന്നയിച്ചു. അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി പി ചന്ദ്രാംഗദൻ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡണ്ട് ജോസഫ് സഖറിയാസ് അധ്യക്ഷം വഹിച്ചു. സംസ്ഥാന കൗൺസിൽ അംഗം പി ടി കുര്യാക്കോസ് മാസ്റ്റർ മുഖ്യഭാഷണം നടത്തി. കെ വി പത്മനാഭൻ, കെ ദിവാകരൻ, പി ദിനേശൻ, കെ സി ജോൺ, എം എം ലീല, പി. സി മറിയാമ്മ, ജോസ് അഗസ്റ്റിൻ, ഡോ. വി എ അഗസ്റ്റിൻ തുടങ്ങിയവർ സംസാരിച്ചു. സമാന ആവശ്യങ്ങൾ ഉന്നയിച്ചി കൊണ്ട് ഇരിക്കൂർ നിയോജകമണ്ഡലത്തിലെ ആലക്കോട് സബ് ട്രഷറിക്ക് മുന്നിലും പ്രതിഷേധ ധർണ ജില്ലാ ജോയിന്റ് സെക്രട്ടറി എം പി കുഞ്ഞുമൊയ്‌തീൻ ഉദ്ഘാടനം ചെയ്തു.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം