കേരളത്തിലെ സർവീസ് പെൻഷൻകാർ ജൂലായ് ഒന്നിന് സംസ്ഥാന വ്യാപകമായി കരിദിനമാചരിക്കുന്നു.
ശ്രീകണ്ഠപുരം: 5വർഷ തത്വനുസരിച്ച് 2024 ജൂലായ് 01 മുതൽ പ്രാബല്യത്തിൽ വരുത്തേണ്ട ശമ്പള/പെൻഷൻ പരിഷ്കരണം അട്ടിമറിച്ച സർക്കാർ നടപടിയിൽ പ്രതിഷേധിച്ചും, കുടിശികയായ 6 ഗഡു (18%) ക്ഷാമാശ്വാസം അനുവദിക്കുക, മെഡി സെപ് പദ്ധതി കുറ്റമറ്റതാക്കുക. പങ്കാളിത്ത പെൻഷൻകാർക്ക് മിനിമം പെൻഷൻ ഉറപ്പ് വരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചും കേരളത്തിലെ സർവീസ് പെൻഷൻകാർ ജൂലായ് ഒന്നിന് സംസ്ഥാന വ്യാപകമായി കരിദിനമാചരിക്കുന്നു. ഇതിന്റെ ഭാഗമായി കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ(കെഎസ്എസ്പിഎ) ഇരിക്കൂർ നിയോജക മണ്ല മണ്ഡലം കമ്മിറ്റി യുടെ നേതൃത്വത്തിൽ രാവിലെ 10 മണിക്ക് ശ്രീകണ്ഠപുരം, ആലക്കോട് സബ്ബ്ട്രഷറികൾക്ക് മുന്നിൽ പ്രതിഷേധ പ്രകടനവും, വിശദികരണ യോഗവും നടത്തുവാൻ നിയോജക മണ്ഡലം കമ്മിറ്റി നേതൃയോഗം തീരുമാനിച്ചു.ശ്രീകണ്ഠപുരത്ത് സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ പി.പി.ചന്ദ്രാംഗതൻ മാസ്റ്ററും, ആലക്കോട് ജില്ലാ ജോ.സെക്രട്ടറി എം.പി. കുഞ്ഞിമൊയ്തീനും പ്രതിഷേധപരിപാടി ഉദ്ഘാടനം ചെയ്യും യോഗത്തിൽ പ്രസിഡണ്ട് ജോസഫ് സഖറിയാസ് അധ്യക്ഷത വഹിച്ചു.പി.പി.ചന്ദ്രാംഗതൻ മാസ്റ്റർ,എം.പി. കുഞ്ഞിമൊയ്തീൻ, പി.ടി.കുര്യാക്കോസ്, അപ്പുകണ്ണാവിൽ, കെ.ദിവാകരൻ, പി.ദിനേശൻ,കെ.ബാബു, കെ.സി.ജോൺ, എം.കെ. ബാലകൃഷ്ണൻ, ഡോ.വി.എ.അഗസ്റ്റിൻ, കെ.വി.പത്മനാഭൻ, കെ.ടി.മുഹമ്മദ് കുഞ്ഞി,കെ.വി.കുഞ്ഞിരാമൻ, പി.ജെ. സ്കറിയ, വിൽസൺ മാത്യു, പി.സി. മറിയാമ്മ, സി.എം.മാത്യു, എം.എം.ലീല,എൻ.എൽ.ചാക്കോ എന്നിവർ പ്രസംഗിച്ചു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009