യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന ഗാന്ധി-നെഹ്റു ഛായാചിത്ര പ്രചാരണത്തിൻ്റെ ഭാഗമായി ഇരിക്കൂർ നിയോജക മണ്ഡലത്തിൽ ആരംഭിച്ച ഛായാചിത്ര വിതരണം കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് ഇ.വി.രാമകൃഷ്ണന് ചിത്രം നൽകി യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി റോബർട്ട് വെളളാംവെള്ളി ഉദ്ഘാടനം ചെയ്
പയ്യാവൂർ: ആർഎസ്എസ്, സിപിഎം എന്നിവർ നടത്തിവരുന്ന ഗാന്ധി,നെഹ്‌റു നിന്ദകൾക്കെതിരെ യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മറ്റി നടപ്പാക്കുന്ന ഗാന്ധി- നെഹ്റു ഛായാചിത്ര പ്രചാരണത്തിന്റെ ഭാഗമായി ഇരിക്കൂർ നിയോജക മണ്ഡലത്തിൽ ഛായാചിത്ര വിതരണം ആരംഭിച്ചു. ശ്രീകണ്ഠപുരം കാഞ്ഞിലേരിയിൽ സംഘടിപ്പിച്ച ചടങ്ങിൽ കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് ഇ.വി.രാമകൃഷ്ണന് ചിത്രം നൽകി യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി റോബർട്ട് വെള്ളാംവെള്ളി വിതരണോദ്ഘാടനം നിർവഹിച്ചു. യൂത്ത് കോൺഗ്രസ് ഇരിക്കൂർ നിയോജക മണ്ഡലം പ്രസിഡന്റ് പ്രിൻസ് പി.ജോർജ് അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് അബിൻ വടക്കേക്കര, സംസ്ഥാന നിർവാഹക സമിതി മുൻ അംഗം ജസ്റ്റിസൺ ചാണ്ടിക്കൊല്ലി, നിയോജക മണ്ഡലം സെക്രട്ടറിമാരായ എം.വി.ജിനീഷ്, ജിമ്മി ജോസഫ്, അഭിനവ് രാമകൃഷ്ണൻ, കാഞ്ഞിലേരി വാർഡ് പ്രസിഡന്റ് സജി, ബൂത്ത് പ്രസിഡന്റ് ബിനോയ്, ഉളിക്കൽ മണ്ഡലം പ്രസിഡന്റ് ജോജോ പാലാക്കുഴി എന്നിവർ പ്രസംഗിച്ചു. ⭕ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009