ശ്രീകണ്ഠാപുരം വാർത്തകൾ

ജൂലൈ 3 ന് സർക്കാർ പൊതു അവധി പ്രഖ്യാപിക്കണം: കത്തോലിക്ക കോൺഗ്രസ് 

ക്രൈസ്തവരുടെ പുണ്യദിനമായ ജൂലൈ 3  സർക്കാർ പൊതു അവധി ദിനമായി പ്രഖ്യാപിക്കണമെന്ന് കത്തോലിക്ക കോൺഗ്രസ് തലശേരി അതിരൂപത കമ്മിറ്റി ആവശ്യപ്പെട്ടു.

പരസ്യം

പയ്യാവൂർ: ക്രൈസ്തവരുടെ പുണ്യദിനമായ ജൂലൈ 3  സർക്കാർ പൊതു അവധി ദിനമായി പ്രഖ്യാപിക്കണമെന്ന് കത്തോലിക്ക കോൺഗ്രസ് തലശേരി അതിരൂപത കമ്മിറ്റി ആവശ്യപ്പെട്ടു. ക്രൈസ്തവർക്ക് ഞായറാഴ്ച പോലെ തന്നെ വിശുദ്ധ ദിവസമാണ് അന്ന്. ക്രൈസ്തവ സഭയും കത്തോലിക്ക കോൺഗ്രസും വർഷങ്ങളായി ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്ന കാര്യമാണിത്. കത്തോലിക്ക കോൺഗ്രസിൻ്റെ ആവശ്യം അംഗീകരിച്ച് കഴിഞ്ഞവർഷം ജൂലൈ 3 ന് നടത്താൻ നിശ്ചയിച്ചിരുന്ന യൂണിവേഴ്സിറ്റി പരീക്ഷകൾ മറ്റൊരു ദിവസത്തേക്ക് മാറ്റിയിരുന്നു. ഈ വർഷം മുതൽ ജൂലൈ 3 പൊതു അവധിയായി സർക്കാർ പ്രഖ്യാപിക്കണമെന്നാണ് അതിരൂപത കമ്മിറ്റി ആവശ്യപ്പെട്ടത്. കത്താേലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ റവ.ഡോ.ഫിലിപ്പ് കവിയിൽ യോഗം ഉദ്ഘാടനം ചെയ്തു. തലശേരി അതിരൂപത പ്രസിഡൻ്റ് ഫിലിപ്പ് വെളിയത്ത് അധ്യക്ഷത വഹിച്ചു. ഗ്ലോബൽ ട്രഷറർ ടോണി ജോസഫ് പുഞ്ചക്കുന്നേൽ, അതിരൂപത ജനറൽ സെക്രട്ടറി  ജിമ്മി ആയിത്തമറ്റം, സുരേഷ് ജോർജ്, ബെന്നിച്ചൻ മഠത്തിനകം, ഐ.സി.മേരി, ടോമി കണയങ്കൽ,  ഷിനോ പാറയ്ക്കൽ, ഷീജ കാറുകുളം, പീയൂസ് പറയിടം, ബെന്നി പുതിയാംപുറം,  ജെയിംസ് ഇമ്മാനുവൽ,  ജോർജ് വലിയമുറത്താങ്കൽ ജോർജ് കാനാട്ട്,  ഷാജു ഇടശേരി, രാജീവ് കണിയാന്തര എന്നിവർ പ്രസംഗിച്ചു.   ⭕ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം