ശ്രീകണ്ഠാപുരം വാർത്തകൾ

വണ്ണായിക്കടവ് പാലം പ്രദേശവാസികൾ ഉപരോധിച്ചു

വണ്ണായിക്കടവിലെ പ്രാദേശിക വികസന സമിതിയുടെ ആഭിമുഖ്യത്തിൽ പ്രദേശവാസികൾ ചേർന്ന് നടത്തിയ പാലം ഉപരോധ സമരം സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.

പരസ്യം

പയ്യാവൂർ: വണ്ണായിക്കടവിലെ പ്രാദേശിക വികസന സമിതിയുടെ ആഭിമുഖ്യത്തിൽ പ്രദേശവാസികൾ ചേർന്ന് നടത്തിയ പാലം ഉപരോധ സമരം സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. പൈസക്കരി ഫൊറോന വികാരി ഫാ.നോബിൾ ഓണംകുളം അധ്യക്ഷത വഹിച്ചു. പ്രാദേശിക വികസന സമിതി കൺവീനർ വിൽസൺ ചാക്കോ ആമുഖ പ്രഭാഷണം നടത്തി. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത്  മെംബർ ജെയിംസ് തുരുത്തേൽ, പയ്യാവൂർ ഗ്രാമപഞ്ചായത്ത് മെംബർമാരായ ടെൻസൺ കണ്ടത്തിൻകര,  ടി.പി.അഷ്റഫ്, പഞ്ചായത്ത് മുൻ പ്രസിഡൻ്റ് ഡെയ്സി ചിറ്റൂപ്പറമ്പിൽ, വികസന സമിതി ചെയർമാൻ ടി.ടി.സെബാസ്റ്റ്യൻ, കോ ഓർഡിനേറ്റർ ബിനു മണ്ഡപത്തിൽ എന്നിവർ സംസാരിച്ചു. പയ്യാവൂർ പൈസക്കരി പ്രധാന പാതയിയിൽനിന്ന്  ചെമ്പേരി, ആലക്കോട്, ചെറുപുഴ ഭാഗങ്ങളിലേക്ക് പോകാനുള്ള  എളുപ്പമാർഗമായ വണ്ണായിക്കടവ്-നെല്ലിക്കുറ്റി റോഡിലാണ് മുപ്പത്തഞ്ച് വർഷങ്ങൾക്ക് മുമ്പ് നിർമിച്ച ഉയരം കുറഞ്ഞ ഈ പാലമുള്ളത്. മഴക്കാലങ്ങളിൽ പാലത്തിൻ്റെ മുകളിലൂടെ  വെള്ളം കയറി ഒഴുകുന്നതിനാൽ ദിവസങ്ങളോളം ഇതുവഴിയുള്ള ഗതാഗതം തടസപ്പെടുന്ന സ്ഥിതിയാണുള്ളത്. പാലത്തിൽ നിന്ന് ഇരുപത്തഞ്ച് മീറ്റർ അകലെയുള്ള അങ്കണവാടിയിലേക്ക് ഈ പാലത്തിലൂടെ കുട്ടികളെ കൊണ്ടു പോകാൻ ഭയപ്പെടേണ്ട സാഹചര്യമാണ്. എൽപി സ്കൂൾ മുതൽ  കോളജ് തലം വരെയുള്ള വിദ്യാർത്ഥികളടക്കം നൂറുകണക്കിന് ആളുകൾക്കും വാഹനങ്ങൾക്കും നിത്യവും  കടന്നുപോകേണ്ട പാലമാണിത്. കാലപ്പഴക്കത്താൽ തകർച്ച സംഭവിച്ച് അപകടാവസ്ഥയിലായ പാലം പൊളിച്ചുമാറ്റി ഉയരമുള്ള പുതിയ  പാലം നിർമിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് നാട്ടുകാർ ഉപരോധസമരം നടത്തിയത്. പാലത്തിൻ്റെ ഇരുഭാഗങ്ങളിലും വസിക്കുന്ന കുടുംബങ്ങളിലെ സ്ത്രീകൾ ഉൾപ്പെടെ നൂറുകണക്കിനാളുകൾ സമരത്തിൽ പങ്കെടുത്തു. സർക്കാരിൽ ശക്തമായ സമ്മർദ്ദം ചെലുത്തി പുതിയപാലം ഉടനടി നിർമിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് സജീവ് ജോസഫ് എംഎൽഎ പ്രാദേശിക വികസന സമിതിക്ക് ഉറപ്പ് നൽകിയിട്ടുണ്ട്.  റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം