പൈസക്കരി സെൻ്റ് മേരിസ് യുപി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദി, വിവിധ ക്ലബുകൾ, ലഹരിവിരുദ്ധ ദ ദിനാചരണം എന്നിവ സ്കൂൾ മാനേജരും പൈസക്കരി ഫൊറാേന വികാരിയുമായ ഫാ.നോബിൾ ഓണംകുളം ഉദ്ഘാടനം ചെയ്തു
പയ്യാവൂർ: പൈസക്കരി സെൻ്റ് മേരിസ് യുപി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദി, വിവിധ ക്ലബുകൾ, ലഹരിവിരുദ്ധ ദ ദിനാചരണം എന്നിവ സ്കൂൾ മാനേജരും പൈസക്കരി ഫൊറാേന വികാരിയുമായ ഫാ.നോബിൾ ഓണംകുളം ഉദ്ഘാടനം ചെയ്തു. പൂർവവിദ്യാർത്ഥിയും പ്രവാസി വ്യവസായിയുമായ ബെന്നി വാഴപ്പള്ളിൽ അധ്യക്ഷത വഹിച്ചു. സ്കൂൾ മുഖ്യാധ്യാപകൻ സോജൻ ജോർജ് ആമുഖ പ്രഭാഷണം നടത്തി. സ്കൂളിലെ പൂർവ വിദ്യാർത്ഥിയും പ്രശസ്ത എഴുത്തുകാരനുമായ ലിജു ജേക്കബ് രചിച്ച ‘പഴശിക്കരി‘ എന്ന പുസ്തകം ഫാ.നേബിൾ ഓണംകുളം റിട്ട. മുഖ്യാധ്യാപകൻ ടി.എം.സേവ്യറിന് കൈമാറി പ്രകാശനം ചെയ്തു. ലഹരിവിരുദ്ധ ദിനാചരണത്തിൻ്റെ ഭാഗമായി വിദ്യാർത്ഥികൾ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി. പിടിഎ പ്രസിഡൻ്റ് ജിജി ഐപ്പൻപറമ്പിൽ, മദർ പിടിഎ പ്രസിഡൻ്റ് ബിബി നരിയാറയിൽ, സാഹിത്യതീരം പ്രസിഡൻ്റ് ബഷീർ പെരുവളത്ത്പറമ്പ് എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009