ശ്രീകണ്ഠാപുരം വാർത്തകൾ

കുടുംബശ്രീ, സ്ത്രീകളുടെ ജീവിത നിലവാരത്തില്‍ വിപ്ലവകരമായ മാറ്റമുണ്ടാക്കി- ജില്ലാപഞ്ചായത്ത് പ്രസിഡന്റ്

കുടുംബശ്രീയുടെ വിവിധ പദ്ധതികളെക്കുറിച്ച് അവബോധം നല്‍കുക, പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് വ്യാപകമായ പ്രചാരം നല്‍കുക എന്നീ ലക്ഷ്യത്തോടെയാണ് മാധ്യമ ശില്‍പശാല സംഘടിപ്പിച്ചത്

പരസ്യം

കണ്ണൂര്‍ : കുടുംബശ്രീ പ്രസ്ഥാനം 27 വര്‍ഷം പിന്നിടുമ്പോള്‍ സ്ത്രീകളുടെ ജീവിത നിലവാരത്തില്‍ വിപ്ലവകരമായ മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നതെന്നും തുല്യതയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സാധിക്കുന്ന വിധത്തില്‍ സ്ത്രീകള്‍ മാറിയിട്ടുണ്ടെന്നും ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്നകുമാരി പറഞ്ഞു. കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ നടത്തിയ ജില്ലാതല മാധ്യമ ശില്‍പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. കുടുംബശ്രീയുടെ വിവിധ പദ്ധതികളെക്കുറിച്ച് അവബോധം നല്‍കുക, പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് വ്യാപകമായ പ്രചാരം നല്‍കുക എന്നീ ലക്ഷ്യത്തോടെയാണ് മാധ്യമ ശില്‍പശാല സംഘടിപ്പിച്ചത്. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി.പി വിനീഷ് അധ്യക്ഷനായിരുന്നു. ‘കുടുംബശ്രീ ചരിത്രം വികസനം; മാധ്യമങ്ങളുടെ പങ്ക്’ എന്ന വിഷയത്തില്‍ കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ എം.വി ജയന്‍ ക്ലാസ്സെടുത്തു. 27 വര്‍ഷത്തെ കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങളെയും പദ്ധതികളെയും കുറിച്ച് അദ്ദേഹം വിവരിച്ചു. ‘വാര്‍ത്തകള്‍ വിരിയുന്നത്’ എന്ന വിഷയത്തില്‍ ജേര്‍ണലിസ്റ്റും കൗണ്‍സിലിംഗ് സൈക്കോളജിസ്റ്റുമായ ജോസി ജോസഫ് ക്ലാസ്സ് നല്‍കി. ‘കാര്‍ഷിക മേഖലയില്‍ കുടുംബശ്രീയുടെ നാള്‍വഴികള്‍’ എന്ന വിഷയത്തില്‍ കുടുംബശ്രീ ജില്ലാ മിഷന്‍ അസിസ്റ്റന്റ് കോ ഓര്‍ഡിനേറ്റര്‍ കെ രാഹുല്‍ ക്ലാസ്സെടുത്തു. കുടുംബശ്രീയിലൂടെ വിജയം കൈവരിച്ച സംരംഭങ്ങളായ രഹന കമ്മ്യൂണിറ്റി കിച്ചണ്‍, ആര്‍.ഒ പ്ലാന്റ്, ആദി കുട, കണ്‍സോര്‍ഷ്യം, തിരുവോണം ജെ എല്‍ ജി, അലങ്കാര്‍ ഫാന്‍സി എന്നിവയുടെ പ്രതിനിധികളും ആന്തൂര്‍ നഗര സഭയിലെ ഹരിത കര്‍മ സേന അംഗങ്ങളും തങ്ങളുടെ വിജയഗാഥകള്‍ പങ്കുവെച്ചു. കണ്ണൂര്‍ ഹോട്ടല്‍ റോയല്‍ ഒമാര്‍സില്‍ നടന്ന ശില്‍പശാലയില്‍ കോര്‍പറേഷന്‍ സിഡിഎസ് ചെയര്‍പേഴ്സണ്‍ ഇ.വി ജ്യോതിലക്ഷ്മി, പ്രസ്സ് ക്ലബ് പ്രസിഡന്റ് സി സുനില്‍കുമാര്‍, എന്‍.ടി അമല്‍ എന്നിവര്‍ സംസാരിച്ചു.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം