പയ്യാവൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസ്, ജെന്‍ഡര്‍ റിസോഴ്‌സ് സെന്റര്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ‘അ.ല’ അരുത് ലഹരി ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു.
പയ്യാവൂര്‍: പയ്യാവൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസ്, ജെന്‍ഡര്‍ റിസോഴ്‌സ് സെന്റര്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ‘അ.ല’ അരുത് ലഹരി ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. പൈസക്കരി ദേവമാതാ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന പരിപാടി സ്‌കൂള്‍ മാനേജര്‍ റവ ഫാ ഓണംകുളം ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ അധ്യാപകന്‍ എന്‍.ഡി സണ്ണി അധ്യക്ഷനായി. ലഹരിയുടെ കൈപ്പിടിയില്‍ നിന്ന് രക്ഷപ്പെടാന്‍ സുംബ ഡാന്‍സ് ജീവിതത്തിന്റെ ഭാഗമാക്കുക എന്ന ഉദ്ദേശത്തോടെ സുംബ പരിശീലനവും നടത്തി. വിദ്യാര്‍ഥികളായ പി.എസ് ആര്യ, എല്‍ബിറ്റ സോജന്‍ എന്നിവര്‍ സുംബ പരിശീലനത്തിന് നേതൃത്വം നല്‍കി. ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെ കുറിച്ച് ചന്ദനക്കമ്പാറ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ദീപയും ലഹരിയും മാനസികാരോഗ്യവും എന്ന വിഷയത്തില്‍ ജെന്‍ഡര്‍ റിസോസ് കമ്യൂണിറ്റി കൗണ്‍സിലര്‍ രമ്യയും ക്ലാസെടുത്തു. സാമൂഹ്യ നീതി വകുപ്പ് റിസോഴ്‌സ് പേഴ്‌സണ്‍ ബിന്ദു, കുടുംബശ്രീ എസ് ടി അനിമേറ്റര്‍ അനുഷ, അധ്യാപകരായ അല്‍ന, തോമസ്, സ്‌കൂള്‍ ലീഡര്‍ അലീന എന്നിവര്‍ സംസാരിച്ചു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009