യങ്ങ് മൈൻഡ്സ് ഇന്റർനാഷണൽ ചെമ്പേരി ടൗൺ ക്ലബ്ബിന്റെ ഡിസ്ട്രിക്ട് ഗവർണറുടെ ഔദ്യോഗിക സന്ദർശനം കെ വി പ്രശാന്ത് ഉദ്ഘാടനം ചെയ്യുന്നു
ചെമ്പേരി: ചെമ്പേരി ടൗൺ യങ്ങ് മൈൻഡ്സ് ക്ലബ്ബ് ഈ വർഷത്തെ ഡിസ്ട്രിക്ട് ഗവർണറുടെ ഔദ്യോഗിക സന്ദർശനം സംഘടിപ്പിച്ചു. ക്ലബ്ബ് പ്രസിഡന്റ് സാജു മണ്ഡപത്തിൽ അധ്യക്ഷനായ ചടങ്ങ് ഡിസ്ട്രിക്ട് ഗവർണർ കെ വി പ്രശാന്ത് ഉദ്ഘാടനം ചെയ്തു. നിർധനരായ കിഡ്നി രോഗികൾക്ക് ആശ്വാസമേകിക്കൊണ്ട് ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്ന ഡയാലിസിസ് യൂണിറ്റിൽ 12 ഡയാലിസിസ് മിഷനറികൾ സ്ഥാപിച്ച് നവീകരിക്കുവാൻ തീരുമാനിച്ചു. ഏറ്റുപാറയിൽ നിർധനനായ ഒരു കുടുംബത്തിന് നിർമ്മിച്ചുവരുന്ന പുതിയ വീടിന്റെ പ്രവർത്തനം പുരോഗമിച്ചു വരുന്നു. ഏരുവേശ്ശി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മധു തൊട്ടിയിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി. ക്ലബ്ബ് സെക്രട്ടറി ജിജോ വേലിക്കകത്ത് വാർഷിക റിപ്പോർട്ടും, ക്ലബ്ബ് ട്രഷറർ റോയി മുണ്ടക്കൽ വാർഷിക വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ചടങ്ങിൽ ക്ലബ്പ്രസിഡന്റ് സാജുമണ്ട പത്തിൽ,ഡി സ്റ്റിക് ഗവർണർ ഇലക്റ്റ് ബിജു ജോസഫ്, ഡിസ്റ്റിക് ട്രഷർ ബിജു ഫ്രാൻസിസ്,അസോ: സെക്രട്ടറി ജോസഫ് മാത്യു, ജയ്സൺ നെല്ലിക്കാത്തടത്തിൽ, ജിൽസൺ വെളിയത്ത,തുടങ്ങിയവർ സംസാരിച്ചു.തുടർന്ന് ക്ലബ്ബ് അംഗങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. സ്നേഹവിരുന്നും ഉണ്ടായിരുന്നു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009