ലോക ലഹരി വിരുദ്ധ ദിനാചരണത്തിൻ്റെ ഭാഗമായി തലശേരി അതിരൂപത അമല പ്രോലൈഫിൻ്റെ ആഭിമുഖ്യത്തിൽ വിളക്കന്നൂർ ക്രിസ്തുരാജ പള്ളി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ലഹരിക്കെതിരെയുള്ള ബോധവത്കരണ പരിപാടിയിൽ പങ്കെടുത്തവർ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലുന്നു.
പയ്യാവൂർ: ലഹരി ഒന്നിനും ഒരു പരിഹാരമാർഗമല്ലെന്നും നമ്മുടെ കുടുംബങ്ങളും അവിടെയുള്ള സ്നേഹ ബന്ധങ്ങളുമാണ് നാം ലഹരിയാക്കി മാറ്റേണ്ടതെന്നും തലശേരി അതിരൂപത ഫാമിലി അപ്പാേസ്തൊലേറ്റ് ഡയറക്ടർ ഫാ.ജോബി കോവാട്ട്. ലോക ലഹരി വിരുദ്ധ ദിനാചരണത്തിൻ്റെ ഭാഗമായി തലശേരി അതിരൂപത അമല പ്രോലൈഫിൻ്റെ ആഭിമുഖ്യത്തിൽ വിളക്കന്നൂർ ക്രിസ്തുരാജ പള്ളി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ലഹരിക്കെതിരെയുള്ള ബോധവൽക്കരണ പരിപാടി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അമല പ്രോലൈഫ് അതിരൂപത പ്രസിഡൻ്റ് ലോറൻസ് കടിക്കാട്ട് അധ്യക്ഷത വഹിച്ചു. അതിരൂപത സെക്രട്ടറി ഷീബ തെക്കേടത്ത്, സണ്ണി ആശാരിപ്പറമ്പിൽ, ഡിംപിൾ ജോസ് കൂട്ടുങ്കൽ, ഷൈനി കണ്ടത്തിൽ, ലിൻസി കുന്നുംപുറത്ത്, ടോമി ഓലിയ്ക്കൽ, ജോമോൻ കരികണ്ടത്തിൽ, സെലസ്റ്റിൻ വടക്കേൽ എന്നിവർ പ്രസംഗിച്ചു. യോഗത്തിൽ പങ്കെടുത്ത എല്ലാവരും ലഹരിവിരുദ്ധ പ്രതിജ്ഞയും ചൊല്ലി. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009