കെ എസ് എസ് പി എ ശ്രീകണ്ഠപുരം മണ്ഡലം വരവേൽപ് സമ്മേളനം സംസ്ഥാന സെക്രട്ടറി കെ.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.
ശ്രീകണ്ഠപുരം: 12 വർഷത്തോളം സർക്കാർ സർവീസിൽ ജോലി ചെയ്ത് വിരമിക്കുന്ന പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ ഉൾപെട്ട പെൻഷൻകാർക്ക് മിനിമം പെൻഷൻ ഉറപ്പുവരുത്തണമെന്ന് കെ എസ് എസ് പി എ ശ്രീകണ്ഠപുരം മണ്ഡലം വരവേൽപ്പ് സമ്മേളനം ആവശ്യപ്പെട്ടു. രണ്ടുവർഷം മാത്രം ജോലി ചെയ്ത മന്ത്രിമാരുടെയും മറ്റും പേഴ്സണൽ സ്റ്റാഫിന് ജീവിതകാലം മുഴുവൻ പെൻഷൻ നൽകുമ്പോൾ പന്ത്രണ്ട് വർഷത്തോളം സർക്കാരിനെ സേവിച്ച് വിരമിക്കുന്ന എൻ. പി.എസുകാരായ ജീവനക്കാർക്ക് തുച്ഛമായ പെൻഷൻ മാത്രമാണ് ലഭിക്കുന്നത് ഇത് തീർത്തും അന്യായമാണ്. ഇവർക്ക് മാന്യമായി ജീവിക്കാനാവശ്യമായ നിലവിലുള്ള മിനിമം പെൻഷൻ എങ്കിലും ഉറപ്പുവരുത്തണമെന്നും മെഡി സെപ് പദ്ധതിയിൽ പങ്കാളിത്ത പെൻഷൻകാരെയും ഉൾപ്പെടുത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. പ്രസിഡണ്ട് എൻ.എൽ ചാക്കോയുടെ അധ്യക്ഷതയിൽ സംസ്ഥാന സെക്രട്ടറി കെ രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു പുതുതായി സംഘടനയിലേക്ക് വന്നവരെ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പിപി ചന്ദ്രാംഗതൻ ഷാളണിയിച്ച് സ്വീകരിച്ചു. എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്കുള്ള ഉപഹാരം ജില്ലാ സെക്രട്ടറി സുഖദേവൻ നൽകി.ജില്ലാ ജോ. സെക്രട്ടറി എം പി കുഞ്ഞിമൊയ്തീൻ, നിയോജകമണ്ഡലം പ്രസിഡന്റ് ജോസഫ് സകറിയാസ്, സെക്രട്ടറി കെ.ബാബു,എം.കെ. ബാലകൃഷ്ണൻ,ഡോ. വി.എ അഗസ്റ്റിൻ,വനിതാ ഫോറം പ്രസിഡണ്ട് എം.എം.ലീല,എം. ജനാർദ്ദനൻ,എന്നിവർ പ്രസംഗിച്ചു.സെക്രട്ടറി വർഗീസ് ജോൺ സ്വാഗതവും ജൈനമ്മ മോഹൻ നന്ദിയും പറഞ്ഞു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009