ശ്രീകണ്ഠാപുരം വാർത്തകൾ

പ്ലസ് ടു മാർക്ക് ലിസ്റ്റിലെ പിഴവ്; കുറ്റക്കാർക്കെതിരേ കർശന നടപടി വേണം: കെഎഎച്ച്എസ്ടിഎ

ഉന്നത വിദ്യാഭ്യാസത്തിന് തയാറായി കാത്തിരിക്കുന്ന വിദ്യാർത്ഥികളുടെ മാർക്ക് ലിസ്റ്റിൽ വന്ന പിഴവുകൾക്ക് ഉത്തരവാദികളായവർക്കെതിരെ ശക്തമായി പ്രതിഷേധിക്കുന്നതോടൊപ്പം അവർക്കെതിരെ വകുപ്പുതല നടപടികൾ സ്വീകരിച്ച് വിദ്യാർത്ഥികൾക്ക് നീതി ലഭ്യമാക്കണമെന്ന് കെഎഎച്ച്എസ്ടിഎ സംസ്ഥാന കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെടുന്ന

പരസ്യം

കണ്ണൂർ: കേരളത്തിലെ പൊതു വിദ്യാഭ്യാസ ഏകീകരണത്തിന്റേയും സംരക്ഷണത്തിന്റേയും പേരുപറഞ്ഞ് അഭിമാനം കൊള്ളുന്ന വിദ്യാഭ്യാസ വകുപ്പ് മുപ്പതിനായിരം വിദ്യാർത്ഥികളുടെ പ്ലസ് ടു മാർക്ക് ലിസ്റ്റിൽ വന്ന ഗുരുതരമായ പിഴവിനെ നിസാരവത്കരിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. വളരെ ചിട്ടയോടെ പരീക്ഷാ ജോലികളും മാർക്ക് ലിസ്റ്റ് വിതരണവും എല്ലാം നടത്തിക്കൊണ്ടിരുന്ന ഹയർസെക്കൻഡറി ഡയറക്ടറേറ്റിനെ ഏകീകരണത്തിന്റെ പേര് പറഞ്ഞ് പൊതു വിദ്യാഭ്യാസവുമായി കൂട്ടിക്കെട്ടിയതിന്റെ ഫലമാണ് ഈ ഉത്തരവാദിത്തമില്ലായ്മയും നിസംഗതയും. വളരെ ശ്രമകരമായ പരീക്ഷ നടത്തിപ്പിൽ അധ്യാപകരുടെ ഭാഗത്ത് നിന്ന് സംഭവിക്കുന്ന നിസാര പിഴവുകളെ വരെ പർവതീകരിക്കുകയും പൊതുജന മധ്യത്തിൽ അവഹേളിക്കുകയും തിരുവനന്തപുരത്ത് ഹിയറിംഗിന് വിളിപ്പിച്ച് അധികാരഗർവ് കാണിക്കുകയും ചെയ്യുന്നവർക്ക്, ഈ ഗുരുതരമായ പിഴവിൽ നിന്ന് ഒളിച്ചോടാൻ സാധിക്കില്ല. ഉന്നത വിദ്യാഭ്യാസത്തിന് തയാറായി കാത്തിരിക്കുന്ന വിദ്യാർത്ഥികളുടെ മാർക്ക് ലിസ്റ്റിൽ വന്ന പിഴവുകൾക്ക് ഉത്തരവാദികളായവർക്കെതിരെ ശക്തമായി പ്രതിഷേധിക്കുന്നതോടൊപ്പം അവർക്കെതിരെ വകുപ്പുതല നടപടികൾ സ്വീകരിച്ച് വിദ്യാർത്ഥികൾക്ക് നീതി ലഭ്യമാക്കണമെന്ന് കെഎഎച്ച്എസ്ടിഎ സംസ്ഥാന കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെടുന്നു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം