പൂപ്പറമ്പ് ഫുസ്കോ ഇംഗ്ലീഷ് മീഡിയം സീനിയർ സെക്കൻഡറി സ്കൂളിൽ നടന്ന ശാസ്ത്ര പരീക്ഷണ ബോധവത്കരണ പരിപാടിയിൽ സയൻസ് ഓൺ വീൽസ് പ്രോഗ്രാം കോ ഓർഡിനേറ്റർ അറിവരശൻ ക്ലാസ് നയിക്കുന്നു.
ചെമ്പേരി: സ്കൂൾ വിദ്യാർത്ഥികളിൽ ശാസ്ത്ര അഭിരുചി വളർത്താനായി ചെമ്പേരി റോട്ടറി ക്ലബിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘വിജ്ഞാൻ രഥ് ‘ (സയൻസ് ഓൺ വീൽസ്) ശാസ്ത്ര പരീക്ഷണ ബോധവത്കരണ ക്ലാസ് പൂപ്പറമ്പ് ഫുസ്കോ ഇംഗ്ലീഷ് മീഡിയം സീനിയർ സെക്കൻഡറി സ്കൂളിൽ നടന്നു. കുടിയാന്മല എസ്ഐ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ സലോമി അധ്യക്ഷത വഹിച്ചു. പ്രഫ.വാസുദേവൻ നായർ പദ്ധതി വിശദീകരിച്ചു. ചെമ്പേരി റോട്ടറി ക്ലബ് പ്രസിഡൻ്റ് ഇലക്ട് ജിജി ഏബ്രഹാം, പ്രോഗ്രാം ഡയറക്ടർ സുനിൽ പീറ്റർ എന്നിവർ പ്രസംഗിച്ചു. സയൻസ് ഓൺ വീൽസ് പ്രോഗ്രാം കോ ഓർഡിനേറ്റർ അറിവരശൻ ക്ലാസ് നയിച്ചു. നവീൻകുമാർ, സതീഷ് കുമാർ, സണ്ണി മംഗലത്ത്കരാേട്ട്, അധ്യാപകരായ ഷാജിമോൻ, സോണിയ എന്നിവർ നേതൃത്വം നൽകി. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009