യങ്ങ് മൈൻഡ്സ് ക്ലബ്ബ് ശ്രീകണ്ഠാപുരം വാർഷിക ജനറൽ ബോഡിയോഗവും, കുടുംബ സംഗമവും നാഷണൽ കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.
ശ്രീകണ്ഠാപുരം : യങ്ങ് മൈൻഡ്സ് ക്ലബ്ബ് ശ്രീകണ്ഠാപുരം വാർഷിക ജനറൽ ബോഡിയോഗവും, കുടുംബ സംഗമവും നാഷണൽ കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. ക്ലബ്ബ് പ്രസിഡന്റ് കെ വി ഗോപിയുടെ അധ്യക്ഷതയിൽ ചേർന്ന മീറ്റിംഗ് ഡിസ്ട്രിക്ട് ഗവർണർ കെ വി പ്രശാന്ത് ഉദ്ഘാടനം ചെയ്തു. ഡിസ്ട്രിക്ട് സേനറ്റർ ജോർജ് ജോസഫ്, ഡിസ്ട്രിക്ട് അസോസിയേറ്റ് സെക്രട്ടറി ജോസഫ് മാത്യു, ഡിസ്ട്രിക്ട് ക്യാബിനറ്റ് മെമ്പർ വിനോദ് പൊടിക്കളം, രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. ചടങ്ങിൽ ക്ലബ്ബ് സെക്രട്ടറി സന്തോഷ് കുമാർ പി സ്വാഗതവും, ക്ലബ്ബ് ട്രഷറർ പി വി രാമചന്ദ്രൻ നന്ദിയും പറഞ്ഞു. കെ വി ഗോപി (പ്രസിഡന്റ് ), പി സന്തോഷ് കുമാർ (സെക്രട്ടറി), പി വി രാമചന്ദ്രൻ (ട്രഷറർ ) എന്നിവരെ 2025.. 26 വർഷത്തെ ഭാരവാഹികളായി തിരഞ്ഞെടുത്തു. അമ്പതിനായിരം രൂപ അർഹരായവർക്ക് ചികിത്സ പഠന സഹായമായി നൽകുവാനും, പ്രമുഖരെ ആദരിക്കൽ, രക്തദാനം, കുടുംബ സംഗമം, ഫാമിലി ടൂർ തുടങ്ങിയവ സംഘടിപ്പിക്കുവാനും തീരുമാനിച്ചു. യോഗാനന്തരം വിവിധ കലാപരിപാടികളും അരങ്ങേറി.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009