ശ്രീകണ്ഠാപുരം വാർത്തകൾ

വിജ്ഞാൻ രഥ് ശാസ്ത്ര പരീക്ഷണ ബോധവത്കരണം തുടങ്ങി

സ്കൂൾ വിദ്യാർത്ഥികളിൽ ശാസ്ത്ര അഭിരുചി വളർത്താൻ സഹായകരമായി ചെമ്പേരി റോട്ടറി ക്ലബിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വിജ്ഞാൻ രഥ് (സയൻസ് ഓൺ വീൽസ്) ശാസ്ത്ര പരീക്ഷണ ബോധവത്കരണ പരിപാടിക്ക് ചെമ്പേരി നിർമല ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി

പരസ്യം

ചെമ്പേരി: സ്കൂൾ വിദ്യാർത്ഥികളിൽ ശാസ്ത്ര അഭിരുചി വളർത്താൻ സഹായകരമായി ചെമ്പേരി റോട്ടറി ക്ലബിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വിജ്ഞാൻ രഥ് (സയൻസ് ഓൺ വീൽസ്) ശാസ്ത്ര പരീക്ഷണ ബോധവത്കരണ പരിപാടിക്ക് ചെമ്പേരി നിർമല ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി. തമിഴ് നാട്ടിലും കർണാടകയിലുമായി ഇതുവരെ ഒരു ലക്ഷത്തിലേറെ വിദ്യാർത്ഥികളിൽ അറിവ് പകർന്ന ശാസ്ത്ര സത്യങ്ങൾ വിശദമാക്കുന്ന പരീക്ഷണ പ്രദർശന ബോധവത്കരണ പരിപാടിയാണ് ഇപ്പാൾ കേരളത്തിലും എത്തിയിരിക്കുന്നത്. ചെമ്പേരി നിർമല ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സ്കൂൾ മാനേജരും ചെമ്പേരി ലൂർദ് മാതാ ബസിലിക്ക റെക്ടറുമായ റവ.ഡോ.ജോർജ് കാഞ്ഞിരക്കാട്ട് ശാസ്ത്ര ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്തു. ചെമ്പേരി റോട്ടറി ക്ലബ് പ്രസിഡൻ്റ് മാർട്ടിൻ കോട്ടയിൽ അധ്യക്ഷത വഹിച്ചു. ഏരുവേശി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മിനി ഷൈബി മുഖ്യ പ്രഭാഷണം നടത്തി. സ്കൂൾ പ്രിൻസിപ്പൽ സി.ഡി.സജീവ്, പിടിഎ പ്രസിഡൻ്റ് മാത്തുക്കുട്ടി അലക്സ്, പ്രഫ.വാസുദേവൻ നായർ എന്നിവർ പ്രസംഗിച്ചു. സയൻസ് ഓൺ വീൽസ് പ്രോഗ്രാം കോ ഓർഡിനേറ്റർ അറിവരശൻ ക്ലാസുകൾ നയിച്ചു. റോട്ടറി ക്ലബ് പ്രോഗ്രാം ഡയറക്ടർ സുനിൽ കെ.പീറ്റർ, ജിജി ഏബ്രഹാം, സണ്ണി മംഗലത്ത്കരോട്ട്, നവീൻകുമാർ, സതീഷ് കുമാർ, ബിനു എക്സ്പ്രസ്, സിബി പുന്നക്കുകുഴി എന്നിവർ നേതൃത്വം നൽകി. ചെമ്പേരി മേഖലയലെ മുഴുവൻ സ്കൂൾ വിദ്യാർത്ഥികൾക്കും സയൻസ് ഓൺ വീൽസ് പ്രോഗ്രാം ലഭ്യമാക്കുമെന്ന് റോട്ടറി ക്ലബ് ഭാരവാഹികൾ പറഞ്ഞു.  ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം