കോഴിക്കോട് പാരമൗണ്ട് കൺവൻഷൻ ഹാളിൽ നടന്ന വൈസ്മെൻ ഇൻ്റർനാഷണൽ വെസ്റ്റ് ഇന്ത്യാ റീജിയൻ കൗൺസിൽ മീറ്റിംഗും ഭാരവാഹികളുടെ സ്ഥാനാരോഹണവും കേരള ഹൈക്കോടതി മുൻ ജഡ്ജ് ജസ്റ്റിസ് ആർ.ബസന്ത് ഉദ്ഘാടനം ചെയ്യുന്നു.
പയ്യാവൂർ: വൈസ്മെൻ ഇൻ്റർനാഷണൽ വെസ്റ്റ് ഇന്ത്യാ റീജിയൻ കൗൺസിൽ മീറ്റിംഗും ഭാരവാഹികളുടെ സ്ഥാനാരോഹണവും കോഴിക്കോട് പാരമൗണ്ട് കൺവൻഷൻ ഹാളിൽ നടന്നു. കേരള ഹൈക്കോടതി മുൻ ജഡ്ജ് ജസ്റ്റിസ് ആർ.ബസന്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു. റീജണൽ ഡയറക്ടർ കെ.എം.ഷാജി അധ്യക്ഷത വഹിച്ചു. 2025-26 വർഷത്തെ റീജണൽ ഡയറക്ടറായി തെരഞ്ഞെടുക്കപ്പെട്ട പി.എസ്.ഫ്രാൻസിസിന്റേയും കാബിനറ്റിന്റേയും സത്യപ്രതിജ്ഞ്ഞ ഇന്ത്യ ഏരിയാ പ്രസിഡന്റ് ബാബു ജോർജ് നിർവഹിച്ചു. ഇന്റർനാഷണൽ മുൻ പ്രസിഡന്റ് വി.എസ്.ബഷീർ, ഐപിറ്റി ടി.എം.ജോസ്, മധു പണിക്കർ, സുന്ദർ രജലു, സേതുമാധവൻ, സെബാസ്റ്റ്യൻ തോമസ് എന്നിവർ പ്രസംഗിച്ചു. റീജണിൽ പന്ത്രണ്ട് പുതിയ ക്ലബുകൾ ആരംഭിച്ചു. തൃശൂർ മുതൽ കാസർഗോഡ് വരെയുള്ള വൈസ്മെൻ ക്ലബ് പ്രതിനിധികൾ പങ്കെടുത്തു. വിവിധ ക്ലബുകളുടെ നേതൃത്വത്തിൽ കലാപരിപാടികളും നടന്നു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009