ചെമ്പന്തൊട്ടി സെൻ്റ് ജോർജ് ഹൈസ്കൂളിൽ മുപ്പത് വർഷക്കാലം കായികാധ്യാപകനായിരുന്ന എം.ജെ.ജോർജ് മാനാമ്പുറത്തിൻ്റെ ആകസ്മിക വേർപാട് ഒരു നാടിനെ ഒന്നാകെ കണ്ണീരിലാഴ്ത്തി.
പയ്യാവൂർ: ചെമ്പന്തൊട്ടി സെൻ്റ് ജോർജ് ഹൈസ്കൂളിൽ മുപ്പത് വർഷക്കാലം കായികാധ്യാപകനായിരുന്ന എം.ജെ.ജോർജ് മാനാമ്പുറത്തിൻ്റെ ആകസ്മിക വേർപാട് ഒരു നാടിനെ ഒന്നാകെ കണ്ണീരിലാഴ്ത്തി. അപ്രതീക്ഷിതമായുണ്ടായ ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം സംഭവിച്ചത്. അദ്ദേഹത്തിൻ്റെ പരിശീലനം ലഭിച്ച് സ്കൂൾ കായിക മേളകളിൽ സംസ്ഥാന, ദേശീയതലങ്ങളിലെ അത്‌ലറ്റിക്സ് ഇനങ്ങളിൽ റെക്കാേർഡ് സൃഷ്ടിച്ചവർ നിരവധിയാണ്. ഇന്ത്യൻ റെയിൽവേയിലും, കേന്ദ്ര, സംസ്ഥാന സർക്കാർ സർവീസുകളിലും ഏറെ പേർക്ക് കായിക മികവിലൂടെ ഉയർന്ന ജോലി നേടാൻ കഴിഞ്ഞിട്ടുണ്ട്. അദ്ദേഹം കായികാധ്യാപനത്തിൽ നിന്ന് വിരമിച്ച ശേഷം സംസ്ഥാന, ദേശീയ മാസ്റ്റേഴ്സ് മീറ്റുകളിലും മെഡലുകൾ സ്വന്തമാക്കുകയുണ്ടായി. മികച്ച സംഘാടകൻ കൂടിയായിരുന്ന ജോർജ് പൊതുരംഗത്തും സജീവ സാന്നിധ്യമായിരുന്നു. സർവീസിൽ നിന്ന് വിരമിച്ച ശേഷം ചെമ്പന്തൊട്ടി ടൗണിൽ വ്യാപാരം തുടങ്ങിയ അദ്ദേഹം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചെമ്പന്തൊട്ടി യൂണിറ്റ് ട്രഷറർ ആയിരിക്കെയാണ് മരണം സംഭവിച്ചത്. ചൊവ്വ വൈകുന്നേരം 5 ന് ചെമ്പന്തൊട്ടിയിൽ അദ്ദേഹത്തിൻ്റെ വസതിയിൽ എത്തിക്കുന്ന മൃതദേഹം ബുധൻ രാവിലെ 10 ന് ചെമ്പന്തൊട്ടി സെൻ്റ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ സംസ്കാരം നടത്തും. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009