ചെമ്പേരി വൈഎംസിഎ ഹാളിൽ നടന്ന വൈഎംസിഎ ചെമ്പേരി യൂണിറ്റ് കുടുംബ സംഗമവും പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.
പയ്യാവൂർ: വൈഎംസിഎ ചെമ്പേരി യൂണിറ്റ് കുടുംബ സംഗമം അടുത്ത വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണം, പുതിയ അംഗങ്ങൾക്ക് സ്വീകരണം എന്നിവ ചെമ്പേരി വൈഎംസിഎ ഹാളിൽ നടന്നു. സജീവ് ജോസഫ് എംഎൽഎ ഉൽഘാടനം ചെയ്തു. ചടങ്ങിൻ്റെ ആദ്യ പകുതിയിൽ വൈഎംസിഎ ചെമ്പേരി യൂണിറ്റ് പ്രസിഡന്റ് ജോമി ജോസ് ചാലിൽ അധ്യക്ഷത വഹിച്ചു. ചെമ്പേരി ലൂർദ് മാതാ ബസിലിക്ക റെക്ടർ റവ.ഡോ.ജോർജ് കാഞ്ഞിരക്കാട്ട് അനുഗ്രഹ പ്രഭാഷണവും, വൈഎംസിഎ ഏഷ്യ പസഫിക് കമ്മിറ്റി മെംബർ ഡോ.കെ.എം.തോമസ് മുഖ്യ പ്രഭാഷണവും നടത്തി. വൈഎംസിഎ കണ്ണൂർ സബ് റീജിയൻ ചെയർമാൻ ബെന്നി ജോസഫ് പുതിയ പ്രസിഡന്റ് ഷീൻ ഏബ്രഹാം വേലിയ്ക്കകത്ത്, വൈസ് പ്രസിഡന്റ്‌മാരായ ഷാജി വർഗീസ് കളപ്പുര, നിബിൻ ജോയ് ഉറുമ്പിൽ, സെക്രട്ടറി റോബി ഇലവുങ്കൽ, ജോയിൻ്റ് സെക്രട്ടറി ദീപു കണ്ടത്തിൽ, ട്രഷറര്‍ സാജു കൊട്ടാരത്തിൽ എന്നിവരടക്കം പതിനഞ്ചംഗ ഭാരവാഹികൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്ത് സ്ഥാനാരോഹണം നടത്തി. റീജണൽ സ്റ്റാൻഡിംഗ് കമ്മിറ്റി മെംബർ പി.എ.ബേബി, സജീവ് ജോസഫ് എംഎൽഎ, റവ.ഡോ.ജോർജ് കാഞ്ഞിരക്കാട്ട്, മറ്റ് നേതാക്കൾ എന്നിവർ ചേർന്ന് പഠന മികവ് തെളിയിച്ച പ്രതിഭകളെയും എക്സലൻസ് അവാർഡ് നേടിയ പ്രവർത്തകരെയും ആദരിച്ചു. കണ്ണൂർ സബ് റീജിയൻ വിമൻസ് ഫോറം പ്രസിഡന്റ് ടിന്റു ബിജി ചെമ്പേരി വൈഎംസിഎ വിമൻസ് ഫോറം പ്രസിഡൻ്റ് ലിസിയാമ്മ ജോസഫിന്റെ നേതൃത്വത്തിലുള്ള ഭരണ സമിതിക്കു സത്യം വാചകം ചൊല്ലിക്കൊടുത്ത് ചുമതല കൈമാറി. സബ് റീജണൽ ജനറൽ കൺവീനർ ഷാജി ജോസഫ് പുതുതായി വൈഎംസിഎ അംഗങ്ങളായി ചേർന്ന എട്ട് കുടുംബങ്ങളെ സത്യവാചകം ചൊല്ലിക്കൊടുത്തു സ്വീകരിച്ചു. തുടർന്ന് പുതുതായി ചുമതലയേറ്റ യൂണിറ്റ് പ്രസിഡന്റ് ഷീൻ ഏബ്രഹാം വേലിയ്ക്കകത്ത് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കേരള റീജിയൻ മുൻ ചെയർമാൻ ജിയോ ജേക്കബ്, റീജണൽ ട്രെയിനർ ജോസ് മേമടം, പുതിയ സെക്രട്ടറി റോബി ഇലവുങ്കൽ എന്നിവർ പ്രസംഗിച്ചു. ഗായകനും ഗാന രചയിതാവുമായ അബിൻ സാം ഈട്ടിക്കൽ, വൈഎംസിഎ കുടുംബാംഗങ്ങളായ കുട്ടികൾ എന്നിവർ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. പ്രോഗ്രാം ഡയറക്ടർമാരായ സിബി പുന്നക്കുഴിയിൽ, ജ്യോതിരാജ് അയ്യങ്കാനായിൽ തുടങ്ങിയവർ നേതൃത്വം നൽകി. സ്നേഹവിരുന്നും നടന്നു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009