പത്ത്, പന്ത്രണ്ട് ക്ലാസുകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവർക്ക് കത്തോലിക്ക കോൺഗ്രസ് ശ്രീകണ്ഠപുരം കോട്ടൂർ യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ കോട്ടൂർ സെൻ്റ് തോമസ് പള്ളിയിൽ സംഘടിപ്പിച്ച ചടങ്ങിൽ സ്നേഹോപഹാരം നൽകി അനുമോദിച്ചപ്പോൾ.
പയ്യാവൂർ: പത്ത്, പന്ത്രണ്ട് ക്ലാസുകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവർക്ക് കത്തോലിക്ക കോൺഗ്രസ് ശ്രീകണ്ഠപുരം കോട്ടൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കോട്ടൂർ സെൻ്റ് തോമസ് പള്ളിയിൽ സംഘടിപ്പിച്ച ചടങ്ങിൽ സ്നേഹോപഹാരം നൽകി അനുമോദിച്ചു. ഇടവക വികാരി ഫാദർ ജോബി എടത്തിനാൽ ഉദ്ഘാടനം ചെയ്തു. കത്തോലിക്ക കോൺഗ്രസ് കോട്ടൂർ യൂണിറ്റ് പ്രസിഡൻ്റ് അനുപ് കാഞ്ഞിരത്തിങ്കൽ അധ്യക്ഷത വഹിച്ചു. വിജയികൾക്ക് ചെമ്പന്തൊട്ടി ഫൊറോന പ്രസിഡന്റ് ജോസഫ് മാത്യു കൈതമറ്റം, അതിരൂപത ട്രഷറർ സുരേഷ് ജോർജ് കാഞ്ഞിരത്തിങ്കൽ, ഗ്ലോബൽ കോഓർഡിനേറ്റർ പാട്രിക് കുരുവിള, യൂണിറ്റ് സെക്രട്ടറി ജോബിൻ കൈപ്രമ്പാടൻ എന്നിവർ ഉപഹാരങ്ങൾ കൈമാറി. കത്തോലിക്ക കോൺഗ്രസ് പ്രവർത്തകരായ മനേഷ് കാഞ്ഞിരത്തിങ്കൽ, ജോഷി പെരുമ്പറമ്പിൽ, അരുൺ ഏറത്തേടത്ത്, ജോബി മാടശേരി എന്നിവർ പങ്കെടുത്തു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009