പയ്യാവൂർ പുളുക്കൂൽ കുഞ്ഞിരാമൻ സ്മാരക മന്ദിരത്തിൽ നടന്ന കേരള കർഷക സംഘം പയ്യാവൂർ വില്ലേജ് സമ്മേളനം കർഷക സംഘം കണ്ണൂർ ജില്ലാ കമ്മിറ്റിയംഗം പി.വി.ബാബുരാജ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുന്നു.
പയ്യാവൂർ: വളത്തിൻ്റെയും കീടനാശിനികളുടെയും അമിതമായ വിലവർധനവ് ഉടൻ പിൻവലിക്കണമെന്നും, കർഷകർ ഏറ്റവും അധികം ഉപയോഗിക്കുന്ന യൂറിയ ഉൾപ്പെടെയുള്ള വളങ്ങൾക്ക് നൽകിയിരുന്ന സബ്സിഡി ഗണ്യമായി കുറച്ചത് പുനസ്ഥാപിക്കണമെന്നും പയ്യാവൂർ പുളുക്കൂൽ കുഞ്ഞിരാമൻ സ്മാരക മന്ദിരത്തിൽ ചേർന്ന കേരള കർഷക സംഘം പയ്യാവൂർ വില്ലേജ് സമ്മേളനം ആവശ്യപ്പെട്ടു. കർഷക സംഘം കണ്ണൂർ ജില്ലാ കമ്മിറ്റിയംഗം പി.വി.ബാബുരാജ് സമ്മേളനം ഉദ്ഘാടനം ചെയ്തു. പി.സി.ജെയിംസ് അധ്യക്ഷത വഹിച്ചു., എം.സി.നാരായണൻ, കെ.പി.കുമാരൻ, ജിൽസൺ ആന്റണി, സാജു സേവ്യർ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി പി സി ജയിംസ്-പ്രസിഡൻ്റ്, ബിജു തളിയിൽ, കെ.ദാസൻ-വൈസ് പ്രസിഡൻ്റുമാർ, ഷൈലേഷ് കുമാർ-സെക്രട്ടറി, കെ.കെ.ഷൈലജ, കെ.ആർ.ഗിരീഷ്-ജോയിൻ്റ് സെക്രട്ടറിമാർ, ടിറ്റി ജോസഫ്- ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009