ആൾക്കൂട്ട വിചാരണ നടത്തുന്ന നിയമവിരുദ്ധ നടപടിക്കാരെ പിടികൂടി ജയിലിലാക്കണമെന്ന് കേരള യുക്തിവാദി സംഘം സർക്കാരിനോടാവശ്യപ്പെട്ടു
പയ്യാവൂർ: ആൾക്കൂട്ട വിചാരണ നടത്തുന്ന നിയമവിരുദ്ധ നടപടിക്കാരെ പിടികൂടി ജയിലിലാക്കണമെന്ന് കേരള യുക്തിവാദി സംഘം സർക്കാരിനോടാവശ്യപ്പെട്ടു. കായലോടിനടുത്ത് എസ്ഡിപിഐ തെമ്മാടികൾആൾക്കൂട്ട വിചാരണ നടത്തിയതിൻ്റെ ഫലമായി ഒരു യുവതി ആത്മഹത്യ ചെയ്യാനിടയായ സംഭവം പരിഷ്കൃത സമൂഹത്തിൻ്റെ കണ്ണ് തുറപ്പിക്കേണ്ടതാണ്. എല്ലാ അർത്ഥത്തിലും നിയമവാഴ്ച നില നിൽക്കുന്ന നാട്ടിൽ ഉത്തരേന്ത്യയിലെ ഖാപ് പഞ്ചായത്തിൻ്റെ മോഡലിൽ ആൾക്കൂട്ട വിചാരണ നടത്തി സ്ത്രീയെ അപമാനിക്കാൻ ഇവർക്ക് ആരാണ് അനുവാദം കൊടുത്തത്. നെയിൽ പോളീഷ് ഇട്ടതിൻ്റെ പേരിൽ കാബൂളിലെ നഗരചത്വരത്തിൽ ഒരു പിഞ്ചു ബാലികയുടെ കൈവിരലുകൾ പരസ്യമായി ഛേദിച്ചുകളഞ്ഞ താലിബാൻ ഭീകരരെ ആണ് ഇവർ ഓർമപ്പെടുത്തുന്നത്. സാക്ഷര കേരളത്തെ പഴയ പ്രാകൃത മധ്യകാല യുഗത്തിലേക്ക് തിരിച്ചു കൊണ്ടു പോകാൻ ശ്രമിക്കുന്ന തമസിൻ്റെ ശക്തികളെ കർശനമായി കൈകാര്യം ചെയ്യണമെന്നാണ് കേരള യുക്തിവാദി സംഘം കണ്ണൂർ ജില്ലാ കമ്മിറ്റി ആവശ്യപ്പെടുന്നത്. യോഗത്തിൽ ജില്ലാ പ്രസിഡൻ്റ് എ.കെ.അശോക് കുമാർ അധ്യക്ഷത വഹിച്ചു. ഗംഗൻ അഴീക്കോട്, എ.കെ.നരേന്ദ്രൻ, ടി.എ.ജോസഫ് എന്നിവർ സംസാരിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009