ശ്രീകണ്ഠാപുരം വാർത്തകൾ

മാതൃവേദി തലശേരി അതിരൂപതാ ജനറൽ ബോഡി തളിപ്പറമ്പിൽ നടന്നു   

സമുദായ ശക്തീകരണ വർഷത്തിൽ തനത് വേഷവിധാനത്തോടും ഭക്ഷണവിഭവങ്ങളോടും, കലാരൂപങ്ങളോടും കൂടി വ്യത്യസ്തതയാർന്ന രീതിയിൽ മാതൃവേദിയുടെ ജനറൽ ബോഡി തളിപ്പറമ്പിൽ നടന്നു. സമ്മേളനത്തിന് മുന്നോടിയായി മാതൃവേദി തലശേരി അതിരൂപതാ പ്രസിഡന്റ് സിസി ആന്റണി പതാക ഉയർത്തി.

പരസ്യം

തളിപ്പറമ്പ്: സമുദായ ശക്തീകരണ വർഷത്തിൽ തനത് വേഷവിധാനത്തോടും ഭക്ഷണവിഭവങ്ങളോടും, കലാരൂപങ്ങളോടും കൂടി വ്യത്യസ്തതയാർന്ന രീതിയിൽ മാതൃവേദിയുടെ ജനറൽ ബോഡി തളിപ്പറമ്പിൽ നടന്നു. സമ്മേളനത്തിന് മുന്നോടിയായി മാതൃവേദി തലശേരി അതിരൂപതാ പ്രസിഡന്റ് സിസി ആന്റണി പതാക ഉയർത്തി. അമ്മമാർ അണിനിരന്ന അരവഞ്ചാൽ സ്നേഹദീപം ബാന്റ് മേളത്തിന്റെ അകമ്പടിയോടെ വിശിഷ്ഠാതിഥികളെ വേദിയിലേക്ക് ആനയിച്ചു. തലശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി സമ്മേളനം ഉൽഘാടനം ചെയ്തു. സീറോ മലബാർ മാതൃവേദി ഗ്ലോബൽ പ്രസിഡന്റ് ബീന ജോഷി മുഖ്യപ്രഭാഷണം നടത്തി. അതിരൂപതാ സെക്രട്ടറി  ലിൻസി റിപ്പോർട്ടും, അതിരൂപതാ ട്രഷറർ ശ്രീമതി റെജീന കണക്കും അവതരിപ്പിച്ചു. ഗ്ലോബൽ സമിതി ഭാരവാഹികളായ മോളി, ബ്രില്ലി, ഫാ. മാത്യു ആശാരിപ്പറമ്പിൽ, ഫാ. ജോയ്സ് കാരിക്കാത്തടത്തിൽ, സിസ്റ്റർ എൽസി എസ്എച്ച്, ഷൈനി എന്നിവർ പ്രസംഗിച്ചു. മാതൃവേദി അതിരൂപതാ ഡയറക്ടർ ഫാ.ജോബി കോവാട്ട്, ആനിമേറ്റർ സിസ്റ്റർ ലിന്റ, ബ്രദർ ജോയൽ, ഭാരവാഹികളായ മേഴ്‌സി, വത്സമ്മ, ജിജി, ബീന എന്നിവർ നേതൃത്വം നൽകി. മാർഗ്ഗംകളി, കോൽക്കളി, നൃത്തവിസ്മയം, റമ്പാൻ പാട്ട്, സംഘഗാനം എന്നിവ വിവിധ മേഖലകളിലെ അമ്മമാർ അവതരിപ്പിച്ചു. ക്രിസ്തീയ ഭക്ഷണ വിഭവങ്ങൾ 19 മേഖലയിൽ നിന്നുള്ളവർ പാകം ചെയ്തു കൊണ്ടുവന്നത് പങ്കിട്ടു കഴിച്ചു. നാനൂറോളം അമ്മമാരാന്ന് സംഗമത്തിൽ പങ്കെടുത്തത്.   ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം