1984 മുതൽ ചന്ദനക്കാംപാറ ഹൈസ്കൂളിൻ്റ അഭിമാനമായി നിലകൊള്ളുന്ന ബാസ്കറ്റ് ബോൾ പരിശീലന കേന്ദ്രത്തിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായി സംസ്ഥാന സ്പോർട്സ് കൗൺസിലിൻ്റെ ആഭിമുഖ്യത്തിലുള്ള സ്പോർട്സ് ഹോസ്റ്റൽ അനുവദിച്ചു.
പയ്യാവൂർ : 1984 മുതൽ ചന്ദനക്കാംപാറ ഹൈസ്കൂളിൻ്റ അഭിമാനമായി നിലകൊള്ളുന്ന ബാസ്കറ്റ് ബോൾ പരിശീലന കേന്ദ്രത്തിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായി സംസ്ഥാന സ്പോർട്സ് കൗൺസിലിൻ്റെ ആഭിമുഖ്യത്തിലുള്ള സ്പോർട്സ് ഹോസ്റ്റൽ അനുവദിച്ചു. എഴ് എട്ട്, ഒമ്പത് ക്ലാസുകളിലെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പരിശീലനത്തിനായുള്ള സെലക്ഷൻ അടുത്തയാഴ്ച കണ്ണൂർ സ്പോർസ് സ്കൂളിൽ നടക്കും. നൂറു കണക്കിന് ദേശീയ, അന്തർദേശീയ ബാസ്കറ്റ് ബോൾ താരങ്ങളെ സൃഷ്ടിച്ചതിലൂടെ പ്രശസ്തി നേടിയ ചന്ദനക്കാംപാറയിൽ നിന്നുള്ള ഇരുനൂറിൽപരം പേരാണ് ഇതുവരെ കേന്ദ്ര, സംസ്ഥാന സർക്കാർ തലങ്ങളിലെ ഉയർന്ന സ്ഥാനങ്ങളിൽ ജോലി നേടി ജിവിതം നയിക്കുന്നത്. ചെറുപുഷ്പം സ്പോർട്സ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും അഖില കേരള പുരുഷ, വനിത ബാസ്കറ്റ്ബോൾ ടൂർണമെൻ്റുകൾ നടത്തി വരുന്ന ചന്ദനക്കാംപാറയിൽ അനുവദിച്ചിരിക്കുന്ന സ്പോർട്സ് ഹോസ്റ്റൽ മലയോര മേഖലക്കാകെ അഭിമാനം പകരുന്നതാണ്. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009