ശ്രീകണ്ഠപുരം-ചെമ്പന്തൊട്ടി-നടുവിൽ റോഡ് നവീകരണ പ്രവൃത്തി വേഗത്തിലാക്കി ജനങ്ങളുടെ യാത്രാദുരിതം പരിഹരിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് സജീവ് ജോസഫ് എംഎൽഎ ഉദ്യോഗസ്ഥർക്കും കരാറുകാർക്കും നിർദ്ദേശം നൽകി
ചെമ്പന്തൊട്ടി: ശ്രീകണ്ഠപുരം-ചെമ്പന്തൊട്ടി-നടുവിൽ റോഡ് നവീകരണ പ്രവൃത്തി വേഗത്തിലാക്കി ജനങ്ങളുടെ യാത്രാദുരിതം പരിഹരിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് സജീവ് ജോസഫ് എംഎൽഎ ഉദ്യോഗസ്ഥർക്കും കരാറുകാർക്കും നിർദ്ദേശം നൽകി. പള്ളം പാലത്തിൻ്റെ അപ്രോച്ച് റോഡ് പണി പെട്ടെന്ന് പൂർത്തിയാക്കണമെന്നും കൊക്കായി പാലത്തിൻ്റെ സമാന്തര റോഡ് കോൺക്രീറ്റ് ചെയ്ത് ഉടൻ ഗതാഗതയോഗ്യമാക്കണമെന്നും കൊട്ടൂർ വയൽ ഭാഗത്തെ യാത്രാക്ലേശം പരിഹരിക്കാൻ സത്വര നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൊക്കായി ബൈ പാസ്, പള്ളം-കട്ടായി, ചെമ്പന്തൊട്ടി- കട്ടായി, നെടിയങ്ങ-കട്ടായി, നെടിയങ്ങ, എകെജി, സ്വാമിമഠം സർവീസ് റോഡുകൾ ഉടൻ ഗതാഗതയോഗ്യമാക്കാനും ചെമ്പന്തൊട്ടി ടൗണിലെ ഓവുചാലുകളിൽ മുഴുവനായും സ്ളാബുകളിട്ട് ഡ്രെയിനേജിൻ്റെ പണികളും കരയത്തുംചാൽ റോഡിൻ്റെ തുടക്കത്തിൽ ഇരു ഭാഗത്തുമുള്ള പണികളും എത്രയും വേഗത്തിൽ പൂർത്തിയാക്കാനും റോഡ് കമ്മിറ്റി യോഗം നിർദ്ദേശിച്ചു. സജീവ് ജേസഫ് എംഎൽഎ യോഗം ഉദ്ഘാടനം ചെയ്തു. ശ്രീകണ്ഠപുരം നഗരസഭാ ചെയർപേഴ്സൺ ഡോ.കെ.വി.ഫിലോമിന അധ്യക്ഷത വഹിച്ചു. ഫാ.ആൻ്റണി മഞ്ഞളാംകുന്നേൽ, നഗരസഭാ സ്ഥിരം സമിതി അധ്യക്ഷരായ ജോസഫീന വർഗീസ്, കെ.സി.ജോസഫ്, കൗൺസിലർമാരായ കെ.ജെ.ചാക്കോ കൊന്നയ്ക്കൽ, കെ.വി.കുഞ്ഞിരാമൻ, എക്സിക്യൂട്ടീവ് എഞ്ചിനീയർ സജിത്ത്, ടി.കെ.പ്രകാശൻ, ജിയോ ജേക്കബ്, വർഗീസ് വയലാമണ്ണിൽ, കെ.എം.ഷംസീർ, ബിനു ഇലവുങ്കൽ, ബന്നറ്റ് വട്ടക്കുഴി, ജോർജ് ആലപ്പാട്ട്, ജോണി പെരുമ്പള്ളിൽ, ആർ.ശശിധരൻ, ജോസ് മാളക്കാരൻ, ഇരിക്കൂർ കൺസ്ട്രക്ഷൻ കമ്പനി പ്രതിനിധികളായ ശിഹാബ്, ശ്രീജേഷ് എന്നിവർ സംസാരിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009