വായനാദിനാചരണത്തിൻ്റെ ഭാഗമായി മടമ്പം പികെഎം കോളജ് അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവരിൽ നിന്ന് സമാഹരിച്ച പുസ്തകങ്ങൾ കാഞ്ഞിലേരി എഎൽപി സ്കൂളിന് കൈമാറുന്നു.
പയ്യാവൂർ: മടമ്പം പികെഎം കോളജ് ഓഫ് എഡ്യൂക്കേഷൻ ലൈബ്രറി, എൻഎസ്എസ്, ഇംഗ്ലീഷ് വിഭാഗം, ഇൻ്റേണൽ ക്വാളിറ്റി അഷ്വറൻസ് സെൽ എന്നിവ സംയുക്തമായി വായനാദിനാചരണം നടത്തി. കോളജ് ഹാളിൽ നടന്ന സമ്മേളനം വൈസ് പ്രിൻസിപ്പൽ ഡോ.പ്രശാന്ത് മാത്യു ഉദ്ഘാടനം ചെയ്തു. ലൈബ്രേറിയൻ ദീപാ ജോൺ ആമുഖ പ്രഭാഷണം നടത്തി. ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗം മേധാവി ഡോ.സിനോജ് ജോസഫ്, ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ.ജിഷ ജെയിംസ് എന്നിവർ വായനാദിന സന്ദേശം നൽകി. കോളേജ് യൂണിയൻ ചെയർമാൻ അമിൻ മാത്യു പ്രസംഗിച്ചു. സമ്മേളനത്തിന് ശേഷം വിദ്യാർത്ഥികൾക്കായി ബുക്ക് റിവ്യു നടത്തി. ഏറ്റവും കൂടുതൽ സമയം കോളജ് ലൈബ്രറി ഉപയോഗിച്ച വിദ്യാർത്ഥിയെ വൈസ് പ്രിൻസിപ്പൽ അനുമോദിച്ചു. 25 വരെ നടത്തപ്പെടുന്ന വായനാവാരാചരണത്തിൽ സമീപപ്രദേശങ്ങളിലെ സ്കൂൾ വിദ്യാർത്ഥികൾക്ക് ലൈബ്രറി പരിചയപ്പെടുത്തൽ, പുസ്തക പ്രദർശനം, ബുക്ക് ഡൊണേഷൻ തുടങ്ങി വിവിധ പരിപാടികൾ നടത്തും. ഇതിന്റെ ആദ്യഘട്ടമായി പികെഎം കോളജിലെ അധ്യാപകർ, വിദ്യാർഥികൾ എന്നിവരിൽ നിന്ന് സമാഹരിച്ച നൂറ്റമ്പതോളം പുസ്തകങ്ങൾ കാഞ്ഞിലേരി എഎൽപി സ്കൂളിന് കൈമാറി. കോളേജ് ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗം മേധാവി ഡോ.സിനോജ് ജോസഫ്, കോളജ് ലൈബ്രേറിയൻ ദീപാ ജോൺ, ഇംഗ്ലീഷ് വിഭാഗം അധ്യാപിക ഡോ.ജിഷ ജെയിംസ്, കോളജ് വിദ്യാർത്ഥികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. സ്കൂൾ മുഖ്യാധ്യാപകൻ സി.പി.ചന്ദ്രൻ പ്രസംഗിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009