ശ്രീകണ്ഠാപുരം വാർത്തകൾ

പ്രവാസി ലീഗ് ഇരിക്കൂർ മണ്ഡലം കൺവെൻഷൻ; കലക്ട്രേറ്റ് മാർച്ചിന് ഇരിക്കൂറിൽ നിന്ന് 150 പേരെ പങ്കെടുപ്പിക്കും.

തിരിച്ചുവന്ന പ്രവാസികളോട് കേന്ദ്ര – സംസ്ഥാന സർക്കാറിൻ്റെ നീതിനിഷേധത്തിനുംഅവഗണനയ്ക്കുമെതിരെ 26 ന് കണ്ണൂരിൽ കലക്ട്രേറ്റ്- നോർക്ക ഓഫീസിനു മുന്നിൽ ജില്ലാ പ്രവാസി ലീഗ് നടത്തുന്ന ധർണ്ണ വിജയിപ്പിക്കുന്നതിന് വേണ്ടിയുള്ള മുന്നൊരുക്കങ്ങൾ സജീവമായി.

പരസ്യം

ശ്രീകണുപുരം :തിരിച്ചുവന്ന പ്രവാസികളോട് കേന്ദ്ര – സംസ്ഥാന സർക്കാറിൻ്റെ നീതിനിഷേധത്തിനുംഅവഗണനയ്ക്കുമെതിരെ 26 ന് കണ്ണൂരിൽ കലക്ട്രേറ്റ്- നോർക്ക ഓഫീസിനു മുന്നിൽ ജില്ലാ പ്രവാസി ലീഗ് നടത്തുന്ന ധർണ്ണ വിജയിപ്പിക്കുന്നതിന് വേണ്ടിയുള്ള മുന്നൊരുക്കങ്ങൾ സജീവമായി. ശ്രീകണ്ഠപുരം സി എച്ച് സൗധത്തിൽ വെച്ചു ചേർന്ന പ്രവാസി സംഗമം മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി കെ മുഹമ്മദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു പ്രസിഡൻ്റ് കെ ഗഫൂർ ഹാജി അധ്യക്ഷത വഹിച്ചു. പ്രവാസി ലീഗ് ജില്ലാ ജനറൽ സെക്രട്ടറി യു പി അബ്ദുറഹ്മാൻ മുഖ്യ പ്രഭാഷണം നടത്തി. കലക്ട്രേറ്റ് മാർച്ചിൻ്റെ പ്രചരണാർത്ഥം മണ്ഡലം നേതാക്കൾ പഞ്ചായത്ത് പര്യടനം നടത്തുവാനും 150 പ്രവർത്തകരെ പങ്കെടുപ്പിക്കാനും തീരുമാനിച്ചു. മണ്ഡലം മുസ്ലിം ലീഗ് പ്രസിഡൻ്റ് പി ടി എ കോയ മാസ്റ്റർ, ജനറൽ സെക്രട്ടറി ടി എൻ എ ഖാദർ , കെ പി മൊയ്തീൻ കുഞ്ഞി മാസ്റ്റർ , കെ പി അബ്ദുള്ള പിടി മുഹമ്മദ്, സി അബു മാസ്റ്റർ, വിപി അബ്ദുറഹ്മാൻ, പി എസ് അബ്ദുൽ അസീസ്, എം ഇബ്രാഹിം, റസാഖ് സീരകത്ത്, കെ പി മൊയ്തീൻ കുട്ടി, എൻ പി നൂറുദ്ദീൻ, കെ പി ഇബ്രാഹിം മൗലവി, അബ്ദുൽ ഖാദർ തേറളായി, വി പി മുഹമ്മദ്, ഉസ്സൻ പള്ളിപ്പാത്ത്, റസാഖ് കിണാക്കൂൽ, ഇ എം മുഹമ്മദ് കുഞ്ഞി , പി പി അബ്ദുറഹ്മാൻ , വി മുനീർ സംസാരിച്ചു. ജനറൽ സെക്രട്ടറി കെ കെ എം നുച്യാട് സ്വാഗതവും സത്താർ വളക്കൈ നന്ദിയും പറഞ്ഞു.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം