വൈഎംസിഎ ചെമ്പേരി യൂണിറ്റിന്റെ അടുത്ത വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണവും കുടുംബ സംഗമവും പുതുതായി ചേർന്ന അംഗങ്ങൾക്ക് സ്വീകരണവും നാളെ (21/06/25) വൈകുന്നേരം 6.30 ന് ചെമ്പേരി വൈഎംസിഎ ഹാളിൽ നടക്കും
ചെമ്പേരി: വൈഎംസിഎ ചെമ്പേരി യൂണിറ്റിന്റെ അടുത്ത വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണവും കുടുംബ സംഗമവും പുതുതായി ചേർന്ന അംഗങ്ങൾക്ക് സ്വീകരണവും നാളെ വൈകുന്നേരം 6.30 ന് ചെമ്പേരി വൈഎംസിഎ ഹാളിൽ നടക്കും. സജീവ് ജോസഫ് എംഎൽഎ മുഖ്യാതിഥിയായിരിക്കും. വൈഎംസിഎ ചെമ്പേരി യൂണിറ്റ് പ്രസിഡന്റ് ജോമി ജോസ് ചാലിൽ അധ്യക്ഷത വഹിക്കും. ചെമ്പേരി ലൂർദ് മാതാ ബസിലിക്ക റെക്ടർ റവ.ഡോ.ജോർജ് കാഞ്ഞിരക്കാട്ട്, വൈഎംസിഎ ഏഷ്യ പസഫിക് കമ്മിറ്റി മെംബർ ഡോ.കെ.എം.തോമസ്, റീജണൽ സ്റ്റാൻഡിംഗ് കമ്മിറ്റി മെംബർ പി.എ.ബേബി, വിമൻസ് ഫോറം പ്രസിഡന്റ് ടിന്റു ബിജി, സബ് റീജണൽ ജനറൽ കൺവീനർ ഷാജി ജോസഫ്, കേരള റീജിയൻ മുൻ ചെയർമാൻ ജിയോ ജേക്കബ് തുടങ്ങിയവർ പങ്കെടുക്കും. ചെമ്പേരി വൈഎംസിഎയുടെ പുതിയ പ്രസിഡന്റ് ഷീൻ അബ്രഹാം വേലിയ്ക്കകത്തിന്റെ നേതൃത്വത്തിലുള്ള പതിനഞ്ചംഗ ഭരണസമിതിക്ക് വൈഎംസിഎ കണ്ണൂർ സബ് റീജിയൻ ചെയർമാൻ ബെന്നി ജോൺ സത്യവാചകം ചൊല്ലിക്കൊടുത്ത് ചുമതല ഏൽപ്പിക്കും. തുടർന്ന് ചെമ്പേരിയുടെ തീം സോംഗ് തയാറാക്കിയ യുവഗായകൻ എബിൻ സാം ഈട്ടിക്കലിന്റെ നേതൃത്വത്തിൽ കലാസന്ധ്യയും, കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറും. പ്രോഗ്രാം ഡയറക്ടർമാരായ സിബി പുന്നക്കുഴിയിൽ, ജ്യോതിരാജ് അയ്യങ്കാനായിൽ തുടങ്ങിയവർ നേതൃത്വം നൽകും. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009