കേരള വ്യാപാരി വ്യവസായി ഏകോപന സമിതി (കെവിവിഇഎസ്) ചെമ്പേരി യൂണിറ്റിൻ്റെ നാൽപ്പത്തിമൂന്നാമത് വാർഷിക ജനറൽ ബോഡിയും വ്യാപാരി കുടുംബ സംഗമവും ചെമ്പേരി മദർ തെരേസ ഓഡിറ്റോറിയത്തിൽ നടന്നു
ചെമ്പേരി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി (കെവിവിഇഎസ്) ചെമ്പേരി യൂണിറ്റിൻ്റെ നാൽപ്പത്തിമൂന്നാമത് വാർഷിക ജനറൽ ബോഡിയും വ്യാപാരി കുടുംബ സംഗമവും ചെമ്പേരി മദർ തെരേസ ഓഡിറ്റോറിയത്തിൽ നടന്നു. കെവിവിഇഎസ് കണ്ണൂർ ജില്ലാ പ്രസിഡന്റ് ദേവസ്യ മേച്ചേരി സംഗമം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻ്റ് സാബു മണിമല അധ്യക്ഷത വഹിച്ചു. ചെമ്പേരി ലൂർദ് മാതാ ബസിലിക്ക റെക്ടർ റവ.ഡോ.ജോർജ് കാഞ്ഞിരക്കാട്ട് വ്യാപാരമേഖലയിൽ അമ്പത് വർഷം പിന്നിടുന്ന ഇപ്പോഴും സജീവ വ്യാപാരികളായവരെ ആദരിച്ചു. ഏരുവേശി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മിനി ഷൈബി വ്യാപാരികളുടെ മക്കളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ അനുമോദിച്ചു. യൂണിറ്റ് സെക്രട്ടറി റെജി പവൻ റിപ്പോർട്ടുകൾ അവതരിപ്പിച്ചു. ട്രഷർ രാജു ആൽബിൻ, വൈസ് പ്രസിഡൻ്റ്മാരായ സാജു മണ്ഡപത്തിൽ, ജോയിച്ചൻ മണിമല എന്നിവർ പ്രമേയം അവതരിപ്പിച്ചു. പയസ് മരിയ, ക്ലമൻ്റ് കൊട്ടാരം, അനീഷ് തോണക്കര, പ്രകാശ് ജോൺ, ജോമോൻ മടുക്കക്കുഴി, വനിതാ വിംഗ് പ്രസിഡൻ്റ് ജിറ്റി പ്രകാശ്, സെക്രട്ടറി നിഷ കുളത്തറ എന്നിവർ പ്രസംഗിച്ചു. വ്യാപാരി കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികളും കണ്ണൂർ സ്പീഡ് ഓർക്കസ്ട്രയുടെ ഗാനമേളയും സ്നേഹവിരുന്നും നടന്നു ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009