ചെമ്പന്തൊട്ടി നായനാർമലയിലെ മൂളിയാൻ ക്രഷറിനും ക്വാറിക്കും സംസ്ഥാന ജിയോളജി വകുപ്പ് നൽകിയ സ്റ്റോപ്പ് മെമ്മോ നിലനിൽക്കെ കഴിഞ്ഞ ദിവസങ്ങളിൽ റെഡ്, ഓറഞ്ച് അലെർട്ട് പ്രഖ്യാപനമുണ്ടായിരുന്നിട്ടും ക്വാറിയുടെ പ്രവർത്തനം പുനരാരംഭിച്ച നീക്കത്തിനെതിരെ ജനകീയ സമിതി ഭാരവാഹികൾ കണ്ണൂർ ജില്ലാ കളക്ടർക്ക് പരാതി നൽകി
ചെമ്പന്തൊട്ടി : നിശ്ചിത നിയന്ത്രണങ്ങൾ പാലിക്കാതെ നിയമലംഘനം നടത്തിയ ചെമ്പന്തൊട്ടി നായനാർമലയിലെ മൂളിയാൻ ക്രഷറിനും ക്വാറിക്കും സംസ്ഥാന ജിയോളജി വകുപ്പ് നൽകിയ സ്റ്റോപ്പ് മെമ്മോ നിലനിൽക്കെ കഴിഞ്ഞ ദിവസങ്ങളിൽ റെഡ്, ഓറഞ്ച് അലെർട്ട് പ്രഖ്യാപനമുണ്ടായിരുന്നിട്ടും ക്വാറിയുടെ പ്രവർത്തനം പുനരാരംഭിച്ച നീക്കത്തിനെതിരെ ജനകീയ സമിതി ഭാരവാഹികൾ കണ്ണൂർ ജില്ലാ കളക്ടർക്ക് പരാതി നൽകി. പ്രദേശത്ത് കനത്ത മഴ തുടരുന്നതിനാൽ ക്വാറിയിൽ പണി തുടങ്ങിയപ്പോൾ തന്നെ ക്വാറി അവശിഷ്ടങ്ങൾ കുത്തിയൊഴുകി താഴെ ഭാഗത്തുള്ള കൃഷിയിടങ്ങളിൽ നാശം സംഭവിച്ചതായും കുടിവെള്ള സ്രോതസുകൾ മലിനമായതായും പരാതിയിൽ പറയുന്നു. ഏത് നിമിഷവും ഉരുൾപൊട്ടലുണ്ടാകാമെന്ന ഭയത്തിലാണ് മലയടിവാരത്തെ നൂറ് കണക്കിന് കുടുംബങ്ങൾ. ആയതിനാൽ ക്വാറിയിൽ നിന്ന് ജെസിബി ഉൾപ്പെടെയുള്ള യന്ത്രസാമഗ്രികൾ മാറ്റാൻ നിർദ്ദേശം നൽകണമെന്നും ജിയോളജി വകുപ്പിൻ്റെ സ്റ്റോപ്പ് മെമ്മോ ലംഘിച്ചതിന് ക്വാറി ഉടമക്കെതിരെ കർശന നടപടി സ്വീകരിച്ച് നയനാർ മലയിൽ ക്വാറിയുടെ പ്രവർത്തനം ശാശ്വതമായി നിരോധിക്കണമെന്നുമാണ് ക്വാറിവിരുദ്ധ ജനകീയ സമിതി മുഖ്യരക്ഷാധികാരി ഫാ.ആൻ്റണി മഞ്ഞളാംകുന്നേൽ, രക്ഷാധികാരിയും വാർഡ് കൗസിലറുമായ കെ.ജെ.ചാക്കോ കൊന്നയ്ക്കൽ, ചെയർമാൻ വർഗീസ് വയലാമണ്ണിൽ, കൺവീനർ കെ.എം.ഷംസീർ എന്നിവർ ചേർന്ന് നൽകിയ പരാതിയിൽ ആവശ്യപ്പെടുന്നത്. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009