ശ്രീകണ്ഠപുരം ചെമ്പന്തൊട്ടി നടുവിൽ റോഡ് നവീകരണ പ്രവൃത്തിയിൽ കെടുകാര്യസ്ഥതപുലർത്തുന്ന ഇരിക്കൂർകൺസ്ട്രക്ഷൻ കമ്പനിയെ കരിമ്പട്ടികയിൽഉൾപ്പെടുത്തി നിർമാണ പ്രവർത്തനങ്ങളിൽ നിന്ന് മാറ്റിനിർത്തണമെന്ന് ആം ആദ്മി പാർട്ടി കിസാൻ വിംഗ് കണ്ണൂർ ജില്ലാ പ്രസിഡൻ്റ് തോമസ് കുരൃൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു
ശ്രീകണ്ഠപുരം : ശ്രീകണ്ഠപുരം-ചെമ്പന്തൊട്ടി- നടുവിൽ റോഡ് നവീകരണ പ്രവൃത്തിയിൽ നിരന്തരം കെടുകാര്യസ്ഥത പുലർത്തുന്ന ഇരിക്കൂർ കൺസ്ട്രക്ഷൻ കമ്പനിയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി നിർമാണ പ്രവർത്തനങ്ങളിൽ നിന്ന് മാറ്റി നിർത്തണമെന്ന് ആം ആദ്മി പാർട്ടി കിസാൻ വിംഗ് കണ്ണൂർ ജില്ലാ പ്രസിഡൻ്റ് തോമസ് കുരൃൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. റോഡ് നവീകരണവുമായി ബന്ധപ്പെട്ട അപാകതകൾ ഉടൻ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടർക്ക് പരാതിയും നൽകി. ചെമ്പന്തൊട്ടി, കൊക്കായി പാലങ്ങളുടെ നിർമാണം മഴക്കാലത്തിനു മുമ്പ് പൂർത്തിയാക്കാൻ സാധിക്കില്ലെന്ന് അറിയാമായിരുന്നിട്ടും രണ്ടു പാലങ്ങളും മഴക്കാലത്തിനു മുമ്പേ പൊളിച്ചു മാറ്റി ജനങ്ങളെ യാത്രാദുരിതത്തിലാക്കിയ കമ്പനിക്കെതിരെ ഉചിതമായ നടപടികൾ അടിയന്തരമായി കൈക്കൊള്ളണം. പല പരാതികളും നൽകിയിട്ടും രണ്ടു പ്രാവശ്യം ചെമ്പന്തൊട്ടി, കൊക്കായി പാലങ്ങളുടെ താത്കാലിക റോഡ് തകർന്ന് നടുവിൽ, ചെമ്പന്തൊട്ടി, ശ്രീകണ്ഠപുരം പ്രദേശങ്ങൾ തമ്മിൽ ബന്ധപ്പെടാൻ കഴിയാതായിട്ടും ക്രിയാത്മകമായ യാതൊരു നടപടിയും കിഫ്ബി എഞ്ചിനീയറോ ഇരിക്കൂർ കൺസ്ട്രക്ഷൻ കമ്പനിയോ സ്വീകരിക്കാതിരുന്നത് അവർക്ക് സർക്കാരിലും ഭരണ സംവിധാനത്തിലുമുള്ള പിടിപാടുകൊണ്ടായിരിക്കാമെന്നാണ് നാട്ടുകാർ കരുതുന്നത്. കനത്ത മഴയിൽ രണ്ടാം തവണയും താത്കാലിക റോഡ് തകർന്നത് നിർമാണത്തിലെ പോരായ്മ കൊണ്ട് തന്നെയാണെന്നാണ് നാട്ടുകാർ വിശ്വസിക്കുന്നത്. ഈ കമ്പനി ഏറ്റെടുത്തു നടത്തുന്ന നിർമാണ പ്രവർത്തനങ്ങളുടെ വിശ്വാസ്യതയും ചോദ്യം ചെയ്യപ്പെടുന്ന രീതിയിലാണ് കാര്യങ്ങൾ. രാവിലെ ഇതുവഴി സ്കൂൾ ബസുകളിൽ യാത്ര ചെയ്ത വിദ്യാർത്ഥികൾക്ക് കിലോമീറ്ററുകൾ താണ്ടി വീടുകളിൽ എത്തിച്ചേരേണ്ട അവസ്ഥയാണിപ്പോൾ ഉണ്ടായിരിക്കുന്നത്. ഈ ദുരവസ്ഥയുടെ പൂർണ ഉത്തരവാദികൾ കിഫ്‌ബിയുടെ എൻജിനീയർമാരും കരാർ കമ്പനിയുമാണ്. സ്ഥലം എംഎൽഎയുടെ നേതൃത്വത്തിൽ പേരിനുമാത്രം രൂപീകരിച്ച ഒരു ജനകീയ കമ്മിറ്റി യാത്രക്കാരുടെ ദുരിതം മാറ്റാനുള്ള യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. കഴിഞ്ഞതവണ ചെമ്പന്തൊട്ടിയിലെ താത്കാലിക പാലം തകർന്നപ്പോൾ രണ്ടാഴ്ച കഴിയുമ്പോഴേക്കും പുതിയ പാലത്തിലൂടെ വാഹന ഗതാഗതം സാധ്യമാകുമെന്നാണ് ജനങ്ങളെ അറിയിച്ചിരുന്നത്. കൊക്കായി പാലം തകർന്നപ്പോൾ ചെമ്പന്തൊട്ടിയിലേക്ക് സമാന്തരമായി കണ്ടെത്തിയ പാതയിൽ ശ്രീകണ്ഠപുരം നഗരസഭ ടാറിംഗ് നടത്തുകയോ കൃത്യമായി പരിപാലിക്കുകയാേ ചെയ്യാത്തതിനാൽ വാഹനങ്ങൾക്ക് കടന്നുപോകാൻവളരെയേറെ കഷ്ടപ്പെടേണ്ട സ്ഥിതിയാണ്. കാര്യക്ഷമമല്ലാത്ത ജനകീയ കമ്മിറ്റി പിരിച്ചുവിടണമെന്നും തോമസ് കുര്യൻ ആവശ്യപ്പെട്ടു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009