ശ്രീകണ്ഠാപുരം വാർത്തകൾ

വാർഷിക സമ്മേളനവും നവീകരിച്ച കോൺഫറൻസ് ഹാൾ ഉദ്ഘാടനവുംനടന്നു

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി (കെവിവിഇഎസ്) കുടിയാന്മല യൂണിറ്റിൻ്റെ വാർഷിക സമ്മേളനവും നവീകരണം പൂർത്തിയാക്കിയ കോൺഫറൻസ് ഹാളിൻ്റെ ഉദ്ഘാടനവും കുടിയാന്മല വ്യാപാര ഭവനിൽ നടന്നു.

പരസ്യം

കുടിയാന്മല: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി (കെവിവിഇഎസ്) കുടിയാന്മല യൂണിറ്റിൻ്റെ വാർഷിക സമ്മേളനവും നവീകരണം പൂർത്തിയാക്കിയ കോൺഫറൻസ് ഹാളിൻ്റെ ഉദ്ഘാടനവും കുടിയാന്മല വ്യാപാര ഭവനിൽ നടന്നു. ഇതാേടൊപ്പം എസ്എസ്എൽസി പരീക്ഷയിൽ സമ്പൂർണ വിജയം നേടിയ കുടിയാന്മല മേരി ക്യൂൻസ് ഹൈസ്കൂളിനെയും എസ് എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും അനുമോദിച്ചു. തലശേരി അതിരൂപതയുടെ മാർ വള്ളോപ്പിള്ളി എക്സലൻസ് അവാർഡ്‌ ജേതാവായ കുടിയാന്മല ഫാത്തിമ യുപി സ്കൂൾ മുഖ്യാധ്യാപിക ഇ.ജെ. ലൈലയെ ഉപഹാരം നൽകി ആദരിച്ചു. കെവിവിഇഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി ഉദ്ഘാടനം നിർവഹിച്ചു. കുടിയാന്മല യൂണിറ്റ് പ്രസിഡൻ്റ് പി.ഡി. ബെന്നി അധ്യക്ഷത വഹിച്ചു. യുണിറ്റ് ജനറൽ സെക്രട്ടറി പി.പി.ഷിബു ആമുഖ പ്രഭാഷണം നടത്തി. കുടിയാന്മല ഫാത്തിമ മാതാ പള്ളി വികാരി ഫാ.പോൾ വള്ളോപ്പിള്ളി, കെവിവിഇഎസ്ശ്രീകണ്ഠപുരം മേഖല പ്രസിഡൻ്റ് ജോർജ് തോണിയ്ക്കൽ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു.ഏരുവേശി ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ഷൈല ജോയി, മേരി ക്യൂൻസ് ഹൈസ്കൂൾ മുഖ്യാധ്യാപകൻ സുനിൽ ജോസഫ്, ഇ.ജെ.ലൈല, ഷാബി ഈപ്പൻ,ബെന്നി മീമ്പുഴ, തോമസ് മാമ്പുഴ, യൂണിറ്റ് ട്രഷറർ ഗണേഷ് ബാബു എന്നിവർ സംസാരിച്ചു.  ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം