കോടല്ലൂർ വെളിച്ചം ചാരിറ്റബിൾ ട്രസ്റ്റിന്റെ പത്താം വാർഷികാഘോഷം ശ്രീകണ്ഠാപുരം നാഷണൽ കോളേജ് പ്രിൻസിപ്പൽ കെ വി പ്രശാന്ത് ഉദ്ഘാടനം ചെയ്തു
കോടല്ലൂർ വെളിച്ചം ചാരിറ്റബിൾ ട്രസ്റ്റിന്റെ പത്താം വാർഷികാഘോഷവും, കുടുംബ സംഗമവും നടന്നു. ട്രസ്റ്റ് പ്രസിഡന്റ് ദിനേശ് കുമാർ കെ പി യുടെ അധ്യക്ഷതയിൽ ചേർന്ന ആഘോഷ പരിപാടിയുടെ ഉദ്ഘാടനം യങ്ങ് മൈൻഡ്സ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് ഗവർണറും, ശ്രീകണ്ഠാപുരം നാഷണൽ കോളേജ് പ്രിൻസിപ്പലുമായ കെ വി പ്രശാന്ത് നിർവഹിച്ചു. എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ 50 ഓളം വിദ്യാർത്ഥികൾക്ക് അനുമോദനവും ഉപഹാര സമർപ്പണവും മികച്ച സാമൂഹ്യ പ്രവർത്തകനും, ഫോക്കുലാർ രംഗത്തെ ഗവേഷകനുമായ ഗിരീഷ് പൂക്കോത്ത് നൽകി.ലഹരി മാഫിയകൾ സമൂഹത്തിൽ ഉണ്ടാക്കുന്ന ദൂഷ്യഫലങ്ങളെപറ്റി ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. വെളിച്ചം ചാരിറ്റബിൾ ട്രസ്റ്റിന്റെ സീനിയർ മെമ്പറും, അര നൂറ്റാണ്ട് കാലമായി മാങ്ങാട്ടെ പ്രമുഖ വ്യാപാരിയുമായ പി വി ചന്ദ്രനെ പൊന്നാട അണിയിച്ച് ആദരിച്ചു. 28 തവണ രക്തം ദാനം ചെയ്ത ജയൻ പാലങ്ങാടനെ ചടങ്ങിൽ അനുമോദിക്കുകയും, പൊന്നാട അണിയിച്ച് ആദരിക്കുകയും ചെയ്തു.കണ്ണൂർ ജില്ലയിലെ അസംഘടിത മേഖലയിലുള്ള 200 തൊഴിലാളികൾക്ക് രണ്ട് ലക്ഷം രൂപ വീതമുള്ള ഇൻഷുറൻസ് പരിരക്ഷ നൽകി. സർട്ടിഫിക്കറ്റ് കെ വി പ്രശാന്ത് തൊഴിലാളികൾക്ക് വിതരണം ചെയ്തു. സി വി ഗോവിന്ദൻ, കെ പി ആദംകുട്ടി എന്നിവർ ചടങ്ങിന് ആശംസ രേഖപ്പെടുത്തി.വെളിച്ചം ചാരിറ്റബിൾ ട്രസ്റ്റിന്റെ ആദ്യ സെക്രട്ടറി സി വി വിനോദ് കുമാർ ചടങ്ങിൽ സ്വാഗതവും, എം സി രാധാകൃഷ്ണൻ നന്ദിയും പ്രകാശിപ്പിച്ചു. തുടർന്ന് ട്രസ്റ്റ് കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009