കൊട്ടിയൂർ ബാവലിപ്പുഴയില്‍ കുളിക്കുന്നതിന് ഇടയിൽ പെൺകുട്ടി ഒഴുക്കില്‍പ്പെട്ടു. ഒഴുക്കില്‍പ്പെട്ട പെണ്‍കുട്ടിയെ പ്രദേശത്ത് ഉണ്ടായിരുന്ന യുവാക്കള്‍ രക്ഷപ്പെടുത്തി.
ഇരിട്ടി‣ കൊട്ടിയൂർ ബാവലിപ്പുഴയില്‍ കുളിക്കുന്നതിന് ഇടയിൽ പെൺകുട്ടി ഒഴുക്കില്‍പ്പെട്ടു. ഒഴുക്കില്‍പ്പെട്ട പെണ്‍കുട്ടിയെ പ്രദേശത്ത് ഉണ്ടായിരുന്ന യുവാക്കള്‍ രക്ഷപ്പെടുത്തി. സംഭവത്തിൻ്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ശനിയാഴ്ച അച്ഛനോടൊപ്പം കൊട്ടിയൂര്‍ വൈശാഖ ഉത്സവത്തില്‍ പങ്കെടുക്കാൻ എത്തിയ കുട്ടിയാണ് ബാവലിപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ടത്. കുട്ടി ഒഴുക്കില്‍പ്പെട്ടത് കണ്ടതോടെ സ്ഥലത്ത് ഉണ്ടായിരുന്ന യുവാക്കള്‍ പുഴയിലിറങ്ങി കുട്ടിയെ രക്ഷിച്ചു. കഴിഞ്ഞ ദിവസം മുതല്‍ ജില്ലയില്‍ ശക്തമായ മഴയാണ്. ഇതേത്തുടര്‍ന്ന് പുഴകളിലെല്ലാം ഒഴുക്ക് വര്‍ധിച്ചിട്ടുണ്ട്. ജൂണ്‍ എട്ടാം തീയതി മുതലാണ് കൊട്ടിയൂര്‍ വൈശാഖോത്സവത്തിന് തുടക്കമായത്. രണ്ടാം ശനിയാഴ്ച ആയതിനാല്‍ കൊട്ടിയൂരില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. ജൂലായ് 4 വരെ നീണ്ടുനില്‍ക്കുന്ന വൈശാഖ ഉത്സവത്തില്‍ മുപ്പത് ലക്ഷത്തോളം തീര്‍ഥാടകരെയാണ് പ്രതീക്ഷിക്കുന്നത്.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009