ശ്രീകണ്ഠാപുരം വാർത്തകൾ

ദിശാദർശൻ മെറിറ്റ് അവാർഡ് വിതരണം രാജ് മോഹൻ ഉണ്ണിത്താൻ എം പി ഉദ്ഘാടനം ചെയ്തു

ദിശാദർശൻ മെറിറ്റ് അവാർഡ് വിതരണം അഡ്വ. സജീവ് ജോസഫ് എം എൽ എയുടെ അധ്യക്ഷതയിൽ ശ്രീരാജ് മോഹൻ ഉണ്ണിത്താൻ എം പി ഉദ്ഘാടനം ചെയ്യുന്നു.

പരസ്യം

കേവലമായ അറിവുനേടലിനപ്പുറം നൻമയും മാനുഷികതയും ഉൾക്കൊള്ളാൻ വിദ്യാഭ്യാസത്തിലൂടെ സാധിക്കണമെന്ന് ശ്രീ രാജ്മോഹൻ ഉണ്ണിത്താൻ എംപി അഭിപ്രായപ്പെട്ടു. അഡ്വ. സജീവ് ജോസഫ് എം എൽ എ യുടെ അധ്യക്ഷതയിൽച്ചേർന്ന ഇരിക്കൂർ നിയോജക മണ്ഡലം സമാഗവിദ്യാഭ്യാസ പദ്ധതിയായ ദിശാദർശൻ മെറിറ്റ് അവാർഡ് വിതരണം ചെമ്പന്തൊട്ടി ചെറുപുഷ്പം യുപി സ്കൂളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഠിനാധ്വാനത്തിലൂടെയും ആത്മസമർപ്പണത്തിലൂടെയും സാമൂഹ്യബന്ധങ്ങളിലൂടെയും മാത്രമേ വിദ്യാർഥികൾക്ക് ഉയരങ്ങൾ കീഴടക്കാൻ സാധിക്കൂ.ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് അരങ്ങുവാഴുന്ന വാർത്തമാനകാലത്ത് മാനവികതയും മനുഷ്യത്വവും കൈവിടാതെ സൂക്ഷിക്കാൻ വിദ്യാർഥികൾക്ക് സാധിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രശസ്ത മജീഷ്യൻ ശ്രീ . സാമ്രാജ് ചടങ്ങിൽ വിശിഷ്ടാതിഥി യായിരുന്നു. അവാർഡ് ദാനച്ചടങ്ങിൽ വച്ച് എസ് എസ് എൽ സി , പ്ലസ് ടു വിഭാഗങ്ങളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ 1200 കുട്ടികൾക്ക് ദിശാദർശൻ മെറിറ്റ് അവാർഡ് വിതരണം ചെയ്തു. നിയോജക മണ്ഡലത്തിൽ എസ് എസ് എൽ സി, പ്ലസ്ടു പരീക്ഷകളിൽ100 ശതമാനം വിജയം നേടിയ 48 വിദ്യാലയങ്ങൾക്ക് ദിശാദർശൻ എക്സലൻസ് അവാർഡ് ശ്രീ . സാമ്രാജ് വിതരണം ചെയ്തു. കൂടാതെ സംസ്ഥാന ദേശീയ തലങ്ങളിൽ മികവ് തെളിയിച്ചവർക്കുള്ള സ്പെഷ്യൽ എച്ചീവ്മെൻ്റ് അവാർഡും ചടങ്ങിൽ വച്ച് വിതരണം ചെയ്തു. ദിശാദർശൻ കോർഡിനേറ്റർ ഡോ. കെ പി ഗോപിനാഥൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ശ്രീകണ്ഠപുരം മുൻസിപ്പൽ ചെയർപേഴ്സൺ ഡോ. കെ വി ഫിലോമിന , പഞ്ചായത്ത് പ്രസിഡണ്ട് മാരായ ബേബി ഓടമ്പള്ളി , മിനിഷൈബി ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ, കൊയ്യം ജനാർദ്ദനൻ, യാസിറ ടീചർ, ജോഷി കണ്ടത്തിൽ,നഗരസഭാ കൗൺസിലർ ശ്രീമതി ഷീന എംവി ,സ്കൂൾ മാനേജർ ഫാദർ ആൻ്റണി മഞ്ഞളാം കുന്നേൽ ,ഇരിക്കൂർ എഇഒ ശ്രീമതി . വാസന്തി. കെ , തളിപ്പറമ്പ നോർത്ത് എഇഒ ശ്രീ.മനോജ് കെ , ഇരിക്കൂർ ബിപിസി ശ്രീ എം കെ ഉണ്ണികൃഷ്ണൻ , ചെമ്പന്തൊട്ടി ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. റിൻസി ജോസഫ് , ചെറുപുഷ്പം യുപിസ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ലവ്‌ലി എം പോൾ, ദിശാദർശൻ മെമ്പർ ശ്രീ.ഫൈസൽ സി വി എന്നിവർ പ്രസംഗിച്ചു.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം