വികസിത് കൃഷി സങ്കൽപ്പ് അഭിയാൻ പദ്ധതിയുടെ ഭാഗമായി ഏരുവേശി പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച കാർഷിക സെമിനാർ പഞ്ചായത്ത് പ്രസിഡൻ്റ് മിനി ഷൈബി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുന്നു.
പയ്യാവൂർ: വികസിത് കൃഷി സങ്കൽപ്പ് അഭിയാൻ പദ്ധതിയുടെ ഭാഗമായി ഏരുവേശി ഗ്രാമ പഞ്ചായത്ത് കൃഷിഭവൻ, പന്നിയൂരിലെ കണ്ണൂർ കൃഷി വിജ്ഞാന കേന്ദ്രം (കെവികെ) എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സെമിനാർ സംഘടിപ്പിച്ചു. ഏരുവേശി ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നടപ്പാക്കുന്ന വിവിധ കാർഷിക പദ്ധതികളുടെ വിശദീകരണം, ചർച്ചാ ക്ലാസ് എന്നിവ നടന്നു. പഞ്ചായത്ത് പ്രസിഡൻ്റ് മിനി ഷൈബി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് മധു തൊട്ടിയിൽ അധ്യക്ഷത വഹിച്ചു. അസിസ്റ്റൻ്റ് കൃഷി ഓഫീസർ കെ.വി.അശോക് കുമാർ ആമുഖ പ്രഭാഷണം നടത്തി. പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷൈല ജോയി, ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മോഹനൻ മൂത്തേടൻ, വാർഡ് മെംബർ ജയശ്രീ ശ്രീധരൻ, ഇരിക്കൂർ കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ രേഖ, കൃഷി ഓഫീസർ നൂർജഹാൻ, ആത്മ കണ്ണൂർ ബിടിഎം അഞ്ജു എന്നിവർ പ്രസംഗിച്ചു. കോഴിക്കോട് ഐഐഎസ്ഇആർ സീനിയർ സയൻ്റിസ്റ്റ് ഡോ.മനീഷ, കെവികെ അസിസ്റ്റൻ്റ് പ്രഫസർ പാർവതി എന്നിവർ വിവിധ കാർഷിക വിഷയങ്ങളിൽ ക്ലാസ് നയിച്ചു. കണ്ണൂർ ആത്മ എടിഎം സീനത്ത്, കാർഷിക കർമസേന കൺവീനർ മുകുന്ദൻ, കാർഷിക വികസന സമിതി പ്രതിനിധികൾ, കേരഗ്രാമം പഞ്ചായത്ത് തല പ്രതിനിധികൾ, കർഷക കൂട്ടങ്ങൾ, മികച്ച കർഷകർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009