തലശേരി അതിരൂപത കോർപ്പറേറ്റ് എജ്യുക്കേഷണൽ ഏജൻസിയും കാത്തലിക് ടീച്ചേഴ്സ് ഗിൽഡും സംയുക്തമായി ചെമ്പേരി വിമൽ ജ്യോതി എഞ്ചിനിയറിംഗ് കോളജിൽ സംഘടിപ്പിച്ച എസ്എസ്എൽസി, പ്ലസ് ടു ഉന്നത വിജയികൾക്കുള്ള അനുമോദന സമ്മേളനം തലശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്യുന്നു.
ചെമ്പേരി: തലശേരി അതിരൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ സ്കൂളുകളിൽ നിന്ന് എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കും സ്കൂളുകൾക്കുമായി സംഘടിപ്പിച്ച അനുമോദനം ചെമ്പേരി വിമൽജ്യോതി എഞ്ചിനീയറിംഗ് കോളജിൽ നടന്നു. ആറ് വിഭാഗങ്ങളിലായി നടത്തിയ പരിപാടിയിൽ 1300 വിദ്യാർത്ഥികൾക്കും സമ്പൂർണ വിജയം നേടിയ മുഴുവൻ സ്കൂളുകൾക്കും പുരസ്കാരങ്ങൾ വിതരണം ചെയ്തു. തലശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി പരിപാടി ഉദ്ഘാടനം ചെയ്തു. അതിരൂപത കോർപ്പറേറ്റ് മാനേജർ ഫാ.സോണി വടശേരിൽ അധ്യക്ഷത വഹിച്ചു. ആർച്ച് ബിഷപ്പ് എമരിറ്റസ്മാരായ മാർ ജോർജ് വലിയമറ്റം, മാർ ജോർജ് ഞറളക്കാട്ട്, വികാരി ജനറാൾ മോൺ.സെബാസ്റ്റ്യൻ പാലാക്കുഴി, സജീവ് ജോസഫ് എംഎൽഎ, കണ്ണൂർ ആർഡിഡി ബിയാട്രിസ് മരിയ, തളിപ്പറമ്പ് എഇഒ കെ.വാസന്തി, ടീച്ചേഴ്സ് ഗിൽഡ് പ്രസിഡന്റ് ജിനിൽ മാർക്കോസ്, സെക്രട്ടറി റോബിൻസ് ഐസക്, സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗം മാത്യു ജോസഫ്, മുഖ്യാധ്യാപക പ്രതിനിധി സോണി മാത്യു, ട്രഷറർ ജോയ്സ് സക്കറിയാസ്, സ്റ്റേറ്റ് പ്രതിനിധി റിൻസി എബ്രഹാം, എക്സിക്യൂട്ടീവ് അംഗം ജോമി ജോസഫ് എന്നിവർ പങ്കെടുത്തു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009