ശ്രീകണ്ഠാപുരം വാർത്തകൾ

കളിസ്ഥലമൊരുക്കാൻ നാടൊന്നിച്ചു. മലപ്പട്ടത്തിന് പൊൻതൂവലായി ‘നാടിനൊരു കളിസ്ഥലം’

മലപ്പട്ടം അടിച്ചേരി കൃഷ്ണപ്പിള്ള സ്മാരക വായനശാലയും കൃഷ്ണപ്പിള്ള സ്മാരക കലാ, കായിക സമിതിയും സംയുക്തമായി രൂപംനൽകിയ ‘നാടിനൊരു കളിസ്ഥലം’ പരസ്പര സഹായ നിധി സമാഹരണം സിപിഎം കണ്ണൂർ ജില്ല സെക്രട്ടറിയേറ്റ് മെംബർ ടി.കെ.ഗോവിന്ദൻ കുറി സ്വീകരിച്ച് ഔപചാരികമായി ഉദ്ഘാടനം ചെയ്യുന്നു.   

പരസ്യം

മലപ്പട്ടം: അടിച്ചേരി ഗ്രാമത്തിലെ കുട്ടികൾക്ക് ഒത്ത് ചേരാനും  അവരുടെ കായിക വിനോദത്തിനും വേണ്ടി ഒരു കളിസ്ഥലത്തിനായി  ഭൂമി വാങ്ങാൻ നാടൊന്നാകെ ആവേശപൂർവം നടത്തുന്ന പരിശ്രമങ്ങൾ ശ്രദ്ധേയമാകുന്നു. മലപ്പട്ടം അടിച്ചേരിയിൽ 1957 ൽ പ്രവർത്തനമാരംഭിച്ച കൃഷ്ണപിള്ള സ്മാരക വായനശാലക്കായി മുൻ എംപി കെ.കെ.രാഗേഷ് അനുവദിച്ച തുക ഉപയോഗിച്ച് നിർമിച്ച പുതിയ കെട്ടിടം ഉദ്ഘാടനത്തിനൊരുങ്ങുന്നതിനിടയിലാണ് കളിസ്ഥലത്തിനാവശ്യമായ ധനസമാഹരണത്തിനു വേണ്ടി പരസ്പര സഹായ നിധി എന്ന പേരിൽ നാട്ടുകാരുടെ സഹകരണത്തോടെ വായനശാല കമ്മിറ്റി രംഗത്തിറങ്ങിയിരിക്കുന്നത്. വരും തലമുറയിലെ കുട്ടികളുടെ കായികപരിശീലനം ലക്ഷ്യമാക്കിയുള്ള ഈ മാതൃകാ പ്രവർത്തനത്തിന് വളരെനല്ല സഹകരണമാണ് ലഭിക്കുന്നത്. ഒരു സെൻ്റ് സ്ഥലം എന്ന ചലഞ്ച് പ്രകാരം 45 സെൻ്റ് സ്ഥലം കളിസ്ഥലത്തിനായി ഇതിനകം തന്നെ വായനശാല പ്രവർത്തകരുടെ ശ്രമഫലമായി വാങ്ങിയിട്ടുണ്ട്. കളിസ്ഥലത്തിനാവശ്യമായ ബാക്കി സ്ഥലം കൂടി വാങ്ങുന്നതിനാണ് പരസ്പര സഹായ നിധിയെന്ന പേരിൽ കുറി തുടങ്ങിയത്. പൊതുജനങ്ങളിൽ നിന്ന് ആവേശകരമായ പ്രതികരണങ്ങളാണ് ഈ കുറിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് വായനശാല ഭാരവാഹികൾ പറയുന്നു. പഞ്ചായത്ത് മെംബർ കെ.വി.സുധാകരൻ കൺവീനറും, പി.വാസന്തി ചെയർമാനും വായനശാല പ്രസിഡൻ്റ് എം.വി പുരുഷോത്തമൻ, സെക്രട്ടറി അയത്ത് ലക്ഷ്മണൻ എന്നിവർ ഉൾപ്പെടുന്ന അമ്പത്തൊന്നംഗ സംഘാടക സമിതിയാണ് ഇതിന് വേണ്ടി പ്രവർത്തിച്ചുവരുന്നത്.    ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം