ചെമ്പേരി ചളിമ്പറമ്പിലെ സുരഭി ഓഡിറ്റോറിയത്തിൽ നടന്ന കെഎസ്എസ് പിഎ അർധവാർഷിക സമ്മേളനവും പുതിയ അംഗങ്ങൾക്കുള്ള വരവേൽപ്പും സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.
പയ്യാവൂർ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ (കെഎസ്‌എസ്‌പിഎ) എരുവേശി മണ്ഡലം അർധവാർഷിക സമ്മേളനവും യൂണിറ്റിൽ പുതുതായി അംഗത്വം സ്വീകരിച്ച പതിനാല് പുതിയ അംഗങ്ങൾക്കുള്ള വരവേൽപ്പും ചളിമ്പറമ്പ് സുരഭി ഓഡിറ്റോറിയത്തിൽ നടന്നു. സജീവ് ജോസഫ് എംഎൽഎ സമ്മേളനം ഉദ്ഘാടനം ചെയ്തു. കെഎസ്എസ്പിഎ മണ്ഡലം പ്രസിഡൻ്റ് ഏബ്രഹാം തോമസ് അധ്യക്ഷത വഹിച്ചു. ഏരുവേശി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനി ഷൈബി മുഖ്യപ്രഭാഷണം നടത്തി. കെഎസ്എസ്പിഎ ജില്ലാ സെക്രട്ടറി പാട്ടത്തിൽ സുഖദേവൻ പുതിയ അംഗങ്ങളെ ഷാൾ അണിയിച്ച് സംഘടനയിലേക്ക് സ്വീകരിച്ചു. പരിമിതികളെ മറികടന്ന് ചിത്രകലയിൽ പ്രതിഭ തെളിയിക്കുന്ന ടി.ടി.മനോഹർ, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ ചെമ്പേരി നിർമല ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികളായ നിത മനോജ്, ജെയിൻ ജോൺസൺ, ജിയന്ന വർഗീസ് എന്നിവരെ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.പി.ചന്ദ്രാഗതൻ മെമെന്റോ നൽകി ആദരിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി എം.പി.കുഞ്ഞുമൊയ്‌തീൻ, ജോസ് അഗസ്റ്റിൻ, ജോസ് മേമടം, കെ.ബാബു, വിത്സൺ മാത്യു, എം.എം.ലീല, ബാബുക്കുട്ടി ജോർജ്, സാലി ജോസ്, ഷീൻ എബ്രഹാം, പി.ജെ.സ്കറിയ, ടോമി മാത്യു എന്നിവർ പ്രസംഗിച്ചു. വിവിധ കലാപരിപാടികളും നടന്നു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009