ജൂൺ 30ന് അവസാനിക്കുന്ന കേരളത്തിലെ സർവ്വിസ് പെൻഷൻകാരുടെ ആരോഗ്യ ഇൻഷൂറൻസ് പദ്ധതിയായ മെഡിസെപുമായി ബന്ധപ്പെട്ട പെൻഷൻകാരിലെ ആശങ്കയകറ്റണമെന്ന് കെ.എസ്.എസ്.പി.എ ചെങ്ങളായി മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു
ചെങ്ങളായി: ജൂൺ 30ന് അവസാനിക്കുന്ന കേരളത്തിലെ സർവ്വിസ് പെൻഷൻകാരുടെ ആരോഗ്യ ഇൻഷൂറൻസ് പദ്ധതിയായ മെഡിസെപുമായി ബന്ധപ്പെട്ട പെൻഷൻകാരിലെ ആശങ്കയകറ്റണമെന്നും,ജൂലായ് 1 മുതൽ 50% പ്രീമിയം വർപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കുകയും, തതുല്യമായ തുക സർക്കാർ വിഹിതമായി നൽകി കേരളത്തിലെ എല്ലാ ആശുപത്രികളിലും, എല്ലാവിധ ചികിത്സക്കും കാഷ്ലെസ്സ് ഏർപ്പെടുത്തുകയും ചെയ്യണമെന്നും കെ.എസ്.എസ്.പി.എ ചെങ്ങളായി മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പ്രസിഡണ്ട് കെ.മോഹനൻ അദ്ധ്യക്ഷത വഹിച്ചു.നിയോജക മണ്ഡലം പ്രസിഡണ്ട് ജോസഫ് സഖറിയാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ ജോ.സെക്രട്ടറി എം.പി. കുഞ്ഞിമൊയ്തീൻ,കെ.ദിവാകരൻ, ഡോ.വി.എ.അഗസ്റ്റിൻ, പി.സി. മറിയാമ്മ,സാമുവൽ പൂവത്തിനാൽ, കെ.വി. സുജാത, പരമേശ്വരൻ നമ്പൂതിരി, ടി.വി.ബാലകൃഷ്ണൻ,പി.കെ.ബാലകൃഷ്ണൻ, എ.വി.ശ്രീധരൻ, എൻ.പി.അബ്ദുള്ളക്കുട്ടി, ഇ.വി.ശിവദാസൻ,വിചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009