തിരിച്ചു വന്ന പ്രവാസികളോട് സർക്കാറിൻ്റെ നീതി നിഷേധം പ്രവാസിലീഗ് കലക്ട്രേറ്റ് ധർണ്ണ 26 ന്
കണ്ണൂർ: തിരിച്ചുവന്ന പ്രവാസികളോട് കേന്ദ്ര- സംസ്ഥാന സർക്കാറുകളുടെ നീതിനിഷേധത്തിനെതിരെ പ്രവാസിലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം നടത്തുന്ന പ്രതിഷേധ സംഗമം 26 ന് കണ്ണൂർ കലക്ട്രേറ്റിന് മുന്നിൽ നടത്തുവാൻ പ്രവാസിലീഗ് ജില്ലാ പ്രവർത്തക സമിതി യോഗം തീരുമാനിച്ചു. നിർദ്ദിഷ്ട പ്രവാസി ഇൻഷൂറൻസ് പദ്ധതിയിൽ തിരിച്ചു വന്ന പ്രവാസികളെയും ഉൾപ്പെടുത്തുക, 60 കഴിഞ്ഞ പ്രവാസികളെയും ക്ഷേമനിധിയിൽ ഉൾപ്പെടുത്തുക,പ്രവാസി പുനരധിവാസ പദ്ധതികൾ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. പ്രതിഷേധ സംഗമത്തിൻ്റെ ഒരുക്കങ്ങൾക്കായി ഈ മാസം 20 നകം എല്ലാ മണ്ഡലങ്ങളിലും സ്പെഷ്യൽ കൺവെൻഷനുകൾ ചേരും. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ടും പ്രവാസിലീഗ് നിരീക്ഷകനുമായമായ ഇബ്രാഹിംമുണ്ടേരി യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് സി പി വി അബ്ദുല്ല അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ സി അഹമ്മദ് സംസ്ഥാന കമ്മിറ്റി തീരുമാനങ്ങൾ റിപ്പോർട്ട് ചെയ്തു. ജനറൽ സെക്രട്ടറി യുപി അബ്ദുറഹ്മാൻ സ്വാഗതവും ട്രഷറർ അബ്ദുല്ല ഹാജി പുത്തൂർ നന്ദിയും പറഞ്ഞു. സി കെ പി മമ്മു, പി എം മുഹമ്മദ് കുഞ്ഞി ഹാജി, ഖാദർ മുണ്ടേരി, കെ പി ഇസ്മായിൽ ഹാജി, ഇകെ ജലാലുദ്ദീൻ, മുനവ്വർ അഹമ്മദ്, നാസ്സർ കേളോത്ത്,എം മൊയ്തീൻ ഹാജികക്കുളത്ത് അബ്ദുൽ ഖാദർ, ടി പി മുഹമ്മദ് കുഞ്ഞി ഹാജി, മുഹമ്മദ്പൂന്തോട്ടം, പി കെ മുസ്തഫ, അഹമ്മദ്തളയം കണ്ടി, നൂറുദ്ദീൻ താണ, പിടി കമാൽ പുറത്തീൽ, അബ്ദുൽ സലാം ഹാജി, ജബ്ബാർ മoത്തിൽ, അബ്ദുൽ സലാം പെരുന്തയിൽ , കെ. കെ എം നുച്യാട്, ബി മുസ്തഫ ഹാജി, കെ പി എ സലീം, നസീർ ചാലാട്, നജീബ് മൊയ്തീൻ സംസാരിച്ചു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009