വൈഎംസിഎ പയ്യാവൂർ യൂണിറ്റ് കുടുംബ സംഗമവും പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു
പയ്യാവൂർ: വൈഎംസിഎ പയ്യാവൂർ യൂണിറ്റ് കുടുംബ സംഗമവും പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും വൈഎംസിഎ ഹാളിൽ നടന്നു. സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻ്റ് ജോസ് മാത്യു മണ്ഡപത്തിൽ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഡയറക്ടർ ടി.ടി.സെബാസ്റ്റ്യൻ ആമുഖപ്രഭാഷണവും ചമതച്ചാൽ സെൻ്റ് സ്റ്റീഫൻസ് പള്ളി വികാരി ഫാ.ജിബിൽ കുഴിവേലിൽ അനുഗ്രഹ പ്രഭാഷണവും നടത്തി. യൂണിറ്റ് സെക്രട്ടറി ഷാജി പാറമ്പുഴ റിപ്പോർട്ട് അവതരിപ്പിച്ചു. വൈഎംസിഎ സബ് റീജിയൻ ചെയർമാൻ ബെന്നി ജോൺ ചേരിയ്ക്കത്തടത്തിൽ, വനിതാ ഫോറം ചെയർപേഴ്സൺ ഗാഥ സജി എന്നിവർ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം നടത്തി. ജനറൽ കൺവീനർ ഷാജി ജോസഫ് പുതിയ അംഗങ്ങൾക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.എക്സിക്യൂട്ടീവ് മെംബർ മത്തായി വീട്ടിയാങ്കൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എ.ബേബി, ജോയി കരിന്തോളിൽ, വിൽസൺ ചാക്കോ, ആൻസി പുളിയംമാക്കൽ, സിജോ മുല്ലക്കരി, ജിഷ സിജോ എന്നിവർ സംസാരിച്ചു. ഉന്നത വിജയം നേടിയപ്രതിഭകൾക്ക് ആദരവ് നൽകി. വൈഎംസിഎ സ്ഥാപക ദിനാചരണവും, മഴക്കാല രോഗ പ്രതിരോധ ഹോമിയോ ഗുളിക വിതരണവും നടത്തി. ആൻ്റണി പുളിയംമാക്കൽ, മാത്തുക്കുട്ടി തുടിയംപ്ലാക്കൽ, ലിൻ്റോ വണ്ടാക്കുന്നേൽ, ജോണി തെക്കേടത്ത് എന്നിവർ നേതൃത്വം നല്കി. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009