ശ്രീകണ്ഠാപുരം വാർത്തകൾ

കർഷക ദ്രോഹ നടപടികൾ അവസാനിപ്പിക്കണം: കത്തോലിക്ക കോൺഗ്രസ്

ശ്രീകണ്ഠപുരം കോട്ടൂർ സെൻറ് തോമസ് പാരിഷ് ഹാളിൽ ചേർന്ന യോഗം ചെമ്പന്തൊട്ടി മേഖലാ ഡയറക്ടർ ഫാ.ജോബി ചെരുവിൽ ഉദ്ഘാടനം ചെയ്തു

പരസ്യം

ശ്രീകണ്ഠപുരം : വന്യമൃഗശല്യം  കീടാണുബാധ, കാലാവസ്ഥ വ്യതിയാനം, വിലയിടിവ് എന്നിവമൂലം പ്രതിസന്ധിയിലായിരിക്കുന്ന കർഷകരുടെ ഭൂനികുതി സംസ്ഥാന സർക്കാർ  ഇരട്ടിയിലധികമായാണ് വർധിപ്പിച്ചത്. ഭീമമായ ഭൂനികുതി വർധന സാധാരണ കർഷകർ നികുതി അടയ്ക്കാൻ ചെല്ലുമ്പോഴാണറിയുന്നത്. ആവശ്യമായ തുക കൈവശമില്ലാത്തതിനാൽ കൃഷിഭൂമിയുടെ ഉടമകൾക്ക് നികുതി അടയ്ക്കാനാകാതെ തിരികെ പോരേണ്ട അവസ്ഥയാണ്. കർഷക ദ്രോഹ നടപടികൾ  അവസാനിപ്പിച്ച് കാർഷികമേഖലയെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികൾ ആവിഷ്കരിച്ച് സാധാരണക്കാരായ കർഷകർക്കും തൊഴിലാളികൾക്കും സഹായകരമാകുന്ന നിലപാടുകൾ സ്വീകരിക്കാൻ കൃഷിവകുപ്പും വർദ്ധിച്ചുവരുന്ന വന്യമൃഗ ആക്രമണങ്ങൾ മൂലം മനുഷ്യജീവനുണ്ടാകുന്ന ഭീഷണിക്കെതിരെ ആവശ്യമായ സംരക്ഷണ നടപടികൾക്ക് വനം വകുപ്പും തയാറാകണമെന്ന് കത്തോലിക്കാ കോൺഗ്രസ് തലശേരി അതിരൂപത എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. ശ്രീകണ്ഠപുരം കോട്ടൂർ സെൻറ് തോമസ് പാരിഷ് ഹാളിൽ ചേർന്ന യോഗം ചെമ്പന്തൊട്ടി മേഖലാ ഡയറക്ടർ ഫാ.ജോബി ചെരുവിൽ ഉദ്ഘാടനം ചെയ്തു. അതിരൂപത പ്രസിഡൻ്റ് ഫിലിപ്പ് വെളിയത്ത് അധ്യക്ഷത വഹിച്ചു. ഗ്ലോബൽ ട്രഷറർ ടോണി പുഞ്ചക്കുന്നേൽ, ജനറൽ സെക്രട്ടറി ജിമ്മി ആയിത്തമറ്റം, ഫാ.ജോബി എടത്തിനാൽ, അതിരൂപത ട്രഷറർ സുരേഷ് കാഞ്ഞിരത്തിങ്കൽ, ഗ്ലോബൽ സെക്രട്ടറി ഷീജ കാറുകുളം, ചെമ്പന്തൊട്ടി മേഖലാ പ്രസിഡൻ്റ് ജോസഫ് മാത്യു കൈതമറ്റം, അതിരൂപത വൈസ് പ്രസിഡൻ്റ്മാരായ ബെന്നിച്ചൻ മഠത്തിനകം, ഷിനോ പാറയ്ക്കൽ, ഐ.സി.മേരി, മേഖലാ സെക്രട്ടറി ഷാജിമോൻ കളപ്പുരയ്ക്കൽ എന്നിവർ സംസാരിച്ചു ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം