
പയ്യാവൂര്‍ പോലീസ് സ്‌റ്റേഷനിലെ എ.എസ്.ഐ ഇബ്രാഹിം സീരകത്തിനെയാണ് അന്വേഷണ വിധേയമായി കണ്ണൂര്‍ റേഞ്ച്് ഡി.ഐ.ജി യതീഷ്ചന്ദ്ര സസ്‌പെന്റ് ചെയ്തത്
പയ്യാവൂര്‍: കൈക്കൂലി വാങ്ങിയ ഗ്രേഡ് എ.എസ്.ഐക്ക് സസ്‌പെന്‍ഷന്‍. പയ്യാവൂര്‍ പോലീസ് സ്‌റ്റേഷനിലെ എ.എസ്.ഐ ഇബ്രാഹിം സീരകത്തിനെയാണ് അന്വേഷണ വിധേയമായി കണ്ണൂര്‍ റേഞ്ച്് ഡി.ഐ.ജി യതീഷ്ചന്ദ്ര സസ്‌പെന്റ് ചെയ്തത് . മെയ്-13 നായിരുന്നു സസ്‌പെന്‍ഷന് ആധാരമായ സംഭവം. രാത്രി 11.30 ന് നൈറ്റ് പട്രോളിങ്ങിനിടെ പയ്യാവൂര്‍ പോലീസ് സ്‌റ്റേഷന് മുന്‍വശം വാഹനപരിസോധന നടത്തിയ ഇബ്രാഹം കെ.എല്‍-79-എ 3889 ആള്‍ട്ടോകാര്‍ പരിശോധിക്കെവെ വാഹനം ഓടിച്ച കോട്ടയം അതിരംപുഴയിലെ മാച്ചാത്തില്‍ ഹൗസില്‍ അഖില്‍ ജോണ്‍(27)മദ്യപിച്ചതായി ബീത്ത് അനലൈസര്‍ പരിശോധയില്‍ തെളിഞ്ഞുവെങ്കിലും സ്‌റ്റേഷനില്‍ കൊണ്ടപോകുകയോ നോട്ടീസ് നല്‍കുകയോ ചെയ്യാകതെ ഫോണ്‍ നമ്പര്‍ വാങ്ങി വിട്ടയക്കുകയും, പിറ്റേന്ന് ഇയാളെ ഫോണില്‍ ബന്ധപ്പെട്ട് കേസ് വേറൊരാളുടെ പേരില്‍ റജിസ്റ്റര്‍ ചെയ്ത് ഒഴിവാക്കിത്തരാം എന്ന് പറഞ്ഞ് കൈക്കൂലി വാങ്ങുകയുമായിരുന്നു.പകരക്കാരനും കോടതിയിലും കൊടുക്കാനെന്ന് പറഞ്ഞ് 14,000 രൂപ ഗൂഗിള്‍പേ വഴി വാങ്ങി ഗുരുതരമായ അച്ചടക്കക ലംഘനം നടത്തിയെന്ന് ബോധ്യമായതിന്റെ അടിസ്ഥാനത്തിലാണ് നടപടി. കണ്ണൂര്‍ റൂറല്‍ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009