ശ്രീകണ്ഠാപുരം വാർത്തകൾ

ടി.വി. കമ്മാരൻ നമ്പ്യാർ സ്മാരക മന്ദിരം ഉദ്ഘാടനം നാളെ

സി.പി. ഐ ഇരിക്കൂർ മണ്ഡലം കമ്മിറ്റിക്ക് വേണ്ടി പുതുതായി നിർമ്മിച്ച ടി.വി കമ്മാരൻ നമ്പ്യാർ സ്മാരക മന്ദിരത്തിൻ്റെ ഉദ്ഘാടനം നാളെ വൈകുന്നേരം 4 മണിക്ക് സി.പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നിർവഹിക്കുമെന്ന് ഭാരവാഹികൾ ശ്രീകണ്ഠപുരത്ത് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

പരസ്യം

ശ്രീകണ്ഠപുരം: സി.പി. ഐ ഇരിക്കൂർ മണ്ഡലം കമ്മിറ്റിക്ക് വേണ്ടി പുതുതായി നിർമ്മിച്ച ടി.വി കമ്മാരൻ നമ്പ്യാർ സ്മാരക മന്ദിരത്തിൻ്റെ ഉദ്ഘാടനം നാളെ വൈകുന്നേരം 4 മണിക്ക് സി.പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നിർവഹിക്കുമെന്ന് ഭാരവാഹികൾ ശ്രീകണ്ഠപുരത്ത് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.. കെട്ടിട നിർമാണ കമ്മിറ്റി ചെയർമാൻ ടി.കെ. മധുസൂദനൻ അദ്ധ്യക്ഷത വഹിക്കും. ഓഫീസ് ഉദ്ഘാടനം അഡ്വ. പി. സന്തോഷ് കുമാർ എം.പിയും ഫോട്ടോ അനാച്ഛാദനം സി.പി.ഐ കണ്ണൂർ ജില്ലാ സെക്രട്ടറി സി.പി സന്തോഷ് കുമാറും കാവുമ്പായി സ്മാരക വായനശാല ആൻ്റ് ഗ്രന്ഥാലയം ഉദ്ഘാടനം സി.പി. ഐ ജില്ലാ എക്സിക്യുട്ടീവ് അംഗം അഡ്വ. പി അജയകുമാറും നിർവഹിക്കും. ഓടത്ത് പാലത്തിന് സമീപം 10 സെൻ്റ് ഭൂമിയിലാണ് ഓഫീസ് കെട്ടിടം പ്രവർത്തിക്കുന്നത്. രണ്ടാം നിലയിൽ സേലം രക്തസാക്ഷി ഒ.പി. അനന്ദൻ മാസ്റ്റർ സ്മാരക ഹാളിൻ്റെ നിർമാണം ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കും, വർഗ്ഗ ബഹുജന സംഘടനകളായ കിസൻസഭ, എ ഐ ടി യു സി, എ.ഐ. വൈ. എഫ്, മഹിളാ സംഘം തുടങ്ങിയ സംഘടനകളുടെ മണ്ഡലം കമ്മിറ്റി ഓഫീസും ഇവിടെ പ്രവർത്തിക്കും. ഇരുപത്തി അഞ്ചാം പാർട്ടി കോൺഗ്രസിൻ്റെ ഭാഗമായുള്ള സി.പി. ഐ ഇരിക്കൂർ മണ്ഡലം സമ്മേളനം ജൂൺ 9 ന് ഇ കെ. നാരായണൻ നമ്പ്യാർ നഗറിൽ നടക്കും പ്രതിനിധി സമ്മേളനം സി.പി. ഐ ദേശീയ എക്സിക്യുട്ടീവ് അംഗം അഡ്വ. പി സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്യും. സി പി സന്തോഷ് കുമാർ, കെ.ടി. ജോസ്, അഡ്വ. വി ഷാജി, പി.കെ. മധുസൂദനൻ , അഡ്വ. പി അജയകുമാർ, ടി.കെ. വത്സലൻ എന്നിവർ പങ്കെടുക്കും. വാർത്താ സമ്മേളനത്തിൽ കെട്ടിട നിർമ്മാണ കമ്മിറ്റി ചെയർമാൻ പി.കെ മധുസൂദനൻ സംഘാടക സമിതി ചെയർമാൻ ടി.കെ. വത്സലൻ, കൺവീനർ ടി.പി. സുനിൽ കുമാർ, സി.രവീന്ദ്രൻ, പി.വി ഷൈജു, സണ്ണി തുണ്ടിയിൽ എന്നിവർ പങ്കെടുത്തു.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം