
‘പ്രിയദർശിനി ടിവി’ യുട്യൂബ് ചാനലിൻ്റെ കണ്ണൂർ ജില്ലാതല പ്രവർത്തനോദ്ഘാടനം ഡിസിസി ഓഫീസിൽ നടന്ന ചടങ്ങിൽ പ്രസിഡൻ്റ് മാർട്ടിൻ ജോർജ് നിർവഹിക്കുന്നു.
കണ്ണൂർ: കോൺഗ്രസ് പ്രവർത്തകരായ പ്രവാസികൾ നേതൃത്വം നൽകുന്ന ‘പ്രിയദർശിനി ടിവി’ എന്ന യൂട്യൂബ് ചാനലിന്റെ ജില്ലാതല പ്രവർത്തനം കണ്ണൂർ ഡിസിസി ഓഫിസിൽ നടന്ന ചടങ്ങിൽ പ്രസിഡൻ്റ് മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു. യുഡിഎഫ് ജില്ലാ ചെയർമാൻ പി.ടി.മാത്യു, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് വിജിൽ മോഹനൻ, കെഎസ് യു ജില്ലാ പ്രസിഡൻ്റ് എം.സി.അതുൽ, മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ശ്രീജ മഠത്തിൽ, കോൺഗ്രസ് സേവാദൾ ജില്ലാ പ്രസിഡൻ്റ് മധു എരമം, ഡിസിസി ജനറൽ സെക്രട്ടറി ബിജു ഉമ്മർ, പ്രിയദർശിനി ടിവി ചെയർമാൻ രാജീവ് ജോസഫ് എന്നിവർ നേതൃത്വം നൽകി. അടുത്ത രണ്ട് മാസത്തിനുള്ളിൽ കേരളത്തിലെ മറ്റ് ജില്ലകളിലും ചാനലിന്റെ ജില്ലാതല പ്രവർത്തനങ്ങൾ ആരംഭിക്കും. ഓഗസ്റ്റ് പതിനഞ്ചിന് സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നടക്കുന്നതോടെ കേരളത്തിലെ മുഴുവൻ പഞ്ചായത്തുകളിലും ചാനലിന്റെ പ്രവർത്തനങ്ങൾ സജീവമാകും. സംസ്ഥാനത്ത് യുഡിഎഫ് നേതൃത്വം നൽകുന്ന ത്രിതല പഞ്ചായത്ത്, നഗരസഭ, കോർപറേഷൻ ഭരണസമിതികളുടെ വികസന പ്രവർത്തനങ്ങളും ഭരണ നേട്ടങ്ങളും കൃത്യമായി ജനങ്ങളിൽ എത്തിക്കുക എന്നതാണ് ‘പ്രിയദർശിനി ടിവി’ ലക്ഷ്യമാക്കുന്നത്. കൂടാതെ വാർഡ്, മണ്ഡലം, ബ്ലോക്ക്, ജില്ലാതലങ്ങളിലുള്ള കോൺഗ്രസ് കമ്മിറ്റികളുടെ മുഴുവൻ പൊതുപരിപാടികളും ‘പ്രിയദർശിനി ടിവിയിൽ’ സംപ്രേക്ഷണം ചെയ്യുന്നതായിരിക്കും. ബൂത്ത് തലം മുതൽ കോൺഗ്രസ് പാർട്ടിയെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ, തെരഞ്ഞെടുക്കപ്പെട്ട ആയിരത്തിലധികം കോൺഗ്രസ് പ്രവർത്തകർ പ്രതിഫലമില്ലാതെയാണ് ‘പ്രിയദർശിനി ടിവി’ക്കുവേണ്ടി പ്രാദേശിക വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നത്. ചാനലിന്റെ ‘സിറ്റിസൺ റിപ്പോർട്ടറായി’ പ്രവർത്തിക്കുവാൻ താത്പര്യമുള്ള യുഡിഎഫ് പ്രവർത്തകർ 9315503394 എന്ന വാട്സ് ആപ് നമ്പറിലേക്ക് പേര്, വിലാസം എന്നിവ ഇംഗ്ലീഷിൽ എഴുതി ഫോട്ടോ സഹിതം അയക്കേണ്ടതാണ്. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009